Latest News

ഞണ്ട് റോസ്റ്റ്

Malayalilife
 ഞണ്ട് റോസ്റ്റ്

ചേരുവകള്‍
 1:ഞണ്ട്-4 എണ്ണം ( വൃത്തിയാക്കി വെക്കുക)
2. വെളിച്ചെണ്ണ-4 ടേബിള്‍സ്പൂണ്‍( നിങ്ങളുടെ ആവശ്യനുസരണം എടുക്കുക.)
3. ഇഞ്ചി- ഒരു ചെറിയ കഷ്ണം ( നീളത്തില്‍ കനം കുറച്ചു അരിഞ്ഞു വെക്കുക.)
4. വെളുത്തുള്ളി-5 അല്ലി ( നീളത്തില്‍ കനം കുറച്ചു അരിഞ്ഞു വെക്കുക)
5. സവാള ചെറുത്-2 എണ്ണം( നീളത്തില്‍ കനം കുറച്ചു അരിഞ്ഞത്)
6. ചെറിയ ഉള്ളി-12 എണ്ണം(ചെറുതായി അരിഞ്ഞത്)
7. പച്ചമുളക്-2 എണ്ണം(നടുവേ പിളര്‍ന്നത്)
8. കറിവേപ്പില-1 തണ്ട്
9. തക്കാളി- 2 എണ്ണം(ചെറുതായി അരിഞ്ഞത്)
10. മഞ്ഞള്‍പൊടി-കാല്‍  ടീസ്പൂണ്‍
12. കാശ്മീരി മുളകുപൊടി-1 ടേബിള്‍സ്പൂണ്‍
13. എരിവുള്ള മുളകുപൊടി-1/2 ടേബിള്‍സ്പൂണ്‍( എരിവ് നിങ്ങളുടെ ആവശ്യനുസരണം എടുക്കുക.)
14. മല്ലിപ്പൊടി-കാല്‍  ടേബിള്‍സ്പൂണ്‍
15. പെരുജീരക പൊടി - കാല്‍ ടീസ്പൂണ്‍
16. കുരുമുളക് ചതച്ചത് -1 ടീസ്പൂണ്‍ 
17. ഉലുവ പൊടി- കാല്‍ ടീസ്പൂണ്‍ ( ഓപ്ഷണല്‍)
18. ഉണക്ക മുളക്-4 എണ്ണം
19. കറിവേപ്പില-1 തണ്ട്
20. കുടംപുളി-1 ചെറിയ കഷ്ണം (വെള്ളത്തിലിട്ട് വെച്ചത്)( ഓപ്ഷണല്‍)
21. ഉപ്പ് ആവശ്യത്തിന്
22. വെള്ളം കാല്‍ കപ്പ്
23. മല്ലിയില - ഓപ്ഷണല്‍ .
24:ഗാര്‍ണിഷ് ചെയ്യാന്‍ വേണ്ടി- നാരങ്ങാ ,തക്കാളി തൊലി,കറിവേപ്പില.
തേങ്ങാക്കൊത്ത് വേണമെങ്കില്‍ കുറച്ച് ചേര്‍ത്ത് കൊടുക്കാം.
തയ്യാറാക്കുന്നവിധം.
ചുവട്  കട്ടിയുള്ള  ഒരു  പാന്‍  വച്ച്  ചൂടാകുമ്പോള്‍  എണ്ണ ഒഴിക്കുക . എണ്ണ ചൂടായാല്‍ 18,19, ചേരുവകള്‍ ചേര്‍ത്ത് മൂപ്പിക്കുക.
അതിനുശേഷം 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ലതുപോലെ വഴറ്റി എടുക്കുക നല്ലതുപോലെ വഴന്നു കഴിഞ്ഞാല്‍ ഇതിലേക്ക് 10 മുതല്‍ 17 വരെയുള്ള  പൊടികള്‍ ചേര്‍ത്ത്  പച്ചമണം മാറ്റുക. ശേഷം തക്കാളി ചോര്‍ത്ത്  നല്ലതുപോലെ വഴറ്റുക ശേഷം ഞണ്ടും, ഉപ്പ്, പുളി വെള്ളം, വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക ശേഷം നന്നായി മൂടി ചെറു തീയില്‍ വേവിച്ചുക്കുക. നന്നായി  വെന്തു എണ്ണ തെളിഞ്ഞു വറ്റി വരുമ്പോള്‍ കുറച്ച് കുരുമുളകും, മല്ലിയിലും ചേര്‍ത്ത് മിക്‌സ് ചെയ്യുക  ശേഷം തീ ഓഫ് ചെയ്യുക. 

Njand roast tasty receipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES