ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് അരിയുണ്ട. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ:-
മട്ട അരി വറുത്തത് - 2 1/2 കപ്പ്
തേങ്ങ - 1 ചിരവിയത്
ശർക്കര - 5 അച്ച്
ഏലക്ക - 3
അണ്ടിപ്പരിപ്പ് - 6 എണ്ണം
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ചുവടു കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് ഈ അരി ഇട്ട് നന്നായി വറുത്തെടുക്കുക. ഇത് ചൂടാറാൻ മാറ്റിവെക്കുക. തേങ്ങ നെയ്യിൽ ചെറുതായി ചൂടാക്കി മാറ്റി വെക്കുക. ഒരു പാനിൽ ശർക്കര ഇട്ട് അൽപ്പം വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് ഉരുക്കുക. വെള്ളം കൂടി പോകരുത്. അതിനു ശേഷം വറുത്ത അരിയും ഏലക്കായും അണ്ടിപരിപ്പും മിക്സിയിൽ ഇട്ട് നല്ലപോലെ പൊടിച്ച് എടുക്കുക ഈ പൊടിച്ച കൂട്ടും തേങ്ങയും ചേർത്തിളക്കുക. ചൂടോടെ ഉള്ള ശർക്കര പാനി അരിച്ച് ഈ കൂട്ടിലേക്ക് ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച് ചെറിയ ചെറിയ ബോൾസ് ആക്കി ഉരുട്ടി എടുക്കുക.