Latest News

ബാംഗ്ലൂർ സ്പെഷ്യൽ ദൊണ്ണേ ബിരിയാണി

Malayalilife
ബാംഗ്ലൂർ സ്പെഷ്യൽ ദൊണ്ണേ ബിരിയാണി

ഹൈദരാബാദിൽ ചെന്നാൽ ഹൈദരാബാദ് മട്ടൺ ബിരിയാണി കഴിക്കണമെന്ന് പറയും. അതു പൊലെ ഒരു നാടിൻ്റെ രുചിക്കൂട്ട് ചേർന്ന വിഭവങ്ങൾ രാജ്യത്തെങ്ങുമുണ്ട്. ബാംഗ്ലൂർ പോലൊരു സിറ്റിയിലേക്ക് പോകാത്തവർ ചുരുക്കമാണ്. ഇനി സിറ്റിയിലെത്തിയാൽ ദൊണ്ണേ ബിരിയാണ് കഴിക്കാൻ കയറിയാലോ. അതീവ രുചികരമെന്ന് കഴിച്ചവരെല്ലാം പറയുന്നു. വർഷങ്ങളായി ദൊണ്ണെ ബിരിയാണി വിൽക്കുന്ന ഹോട്ടലുകൾ ബാംഗ്ലൂരിലുണ്ട്. ക്യൂ നിന്നാണ് ബിരിയാണ് ആളുകൾ അവിടെ ബിരിയാണി കഴിക്കുന്നത്. ടേസ്റ്റാണ് ബിരിയാണിയിലെ ഹൈലൈറ്റ്.

മട്ടൺ, ചിക്കൺ സ്പെഷ്യലുകളും ലഭ്യമാണ്. സ്വാദ് തേടി ബാംഗ്ലൂർ വരെ പോകാനാത്തവർക്ക് ദൊണ്ണേ ബിരിയാണി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. മട്ടൺ ദൊണ്ണേ ബിരിയാണി തയ്യാറാക്കാം 

ചേരുവകൾ 

1 മട്ടൺ പെരട്ടി വെയ്ക്കാനുള്ള ചേരുവകൾ 

മട്ടൺ - അര കിലോ 

തൈര് - അര കപ്പ് 

മുളക് പൊടി - 1 ടീസ്പൂൺ 

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ 

ഇവയെല്ലാം പെരട്ടി 15 മുതൽ 20 മിനിട്ട് വരെ വെക്കുക 


ബിരിയാണി മസാല

സവോള - ഇടത്തരം രണ്ട് എണ്ണം 

പച്ചമുളക് - 6 അല്ലെങ്കിൽ 8 

പുതിനയില , മല്ലിയില - ആവശ്യത്തിന് 

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ 

ജാതിപത്രി - 3 എണ്ണം 

കുരുമുളക് - 5 എണ്ണം 

കറുവപ്പട്ട - 2 എണ്ണം 

ഗ്രാമ്പൂ - 3 എണ്ണം 

ഏലയ്ക്ക - 3 എണ്ണം 

ഓയിൽ - 2 ടേബിൾ സ്പൂൺ 

നെയ്യ് - 1 ടീസ്പൂൺ 


ഫ്രൈ പാനിൽ ഓയിൽ , നെയ്യ് എന്നിവയൊഴിച്ച് മല്ലിയില, പുതിനയില ഒഴികെ എല്ലാം ചേർത്ത് വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ മല്ലിയിലയും പുതിനയില ചേ‍ർത്ത് വഴറ്റുക. എന്നിട്ട് ഇറക്കി തണുക്കുന്നതിനായി മാറ്റി വെയ്ക്കുക. കൂട്ട് തണുത്തതിന് ശേഷം മിക്സിയിലിട്ട് അൽപ്പം വെള്ളം ചേ‍ർത്ത് പേസ്റ്റ് ആക്കുക 

ഇനി ബിരിയാണി തയ്യാറാക്കാം


കുക്കറിൽ 2 ടീസ്പൂൺ ഓയിൽ ചേ‍ർത്ത് ഇറച്ചി പെരട്ടി വെച്ച ഇറച്ചിക്കഷണങ്ങൾ വേവിക്കുക. രണ്ടോ മൂന്നോ കപ്പ് വെള്ളം ഒഴിക്കാം. അഞ്ചോ ആറോ വിസിൽ വരുന്നതു വരെ വേവിക്കുക. ഇറക്കിവെച്ചതിന് ശേഷം വെള്ളവും ഇറച്ചിക്കഷണങ്ങളും വേ‍ർതിരിക്കുക. 

ബിരിയാണി അരിയായി തമിഴ് നാട്ടിലെ സമ്പ റൈസ് എടുക്കുന്നതായിരിക്കും ഉത്തമം. അര കിലോ മട്ടണ് അര കിലോ റൈസ് ആണ് കണക്ക്. അതു പോലെ ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക. ബിരിയാണി അരി 2 കപ്പ് എടുത്ത് മൂന്ന് തവണ കഴുകി വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റിവെയ്ക്കുക. 

പ്രഷ‍ർ കുക്കറിൽ 2 ടേബിൾ സ്പൂൺ ഓയിലും, 2 ടേബിൾ സ്പൂൺ നെയ്യും ഒഴിക്കുക. കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ബേ ലീഫ് എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് റെഡിയാക്കി വെച്ച മസാല പേസ്റ്റ് ചേ‍ർക്കുക. ഇതിലേക്ക് വേവിച്ച ഇറച്ചിക്കഷണങ്ങൾ ചേർത്ത് ഒന്ന് ഫ്രൈ ആക്കുക. ഇതിലേക്ക് ബിരായാണി അരി ചേർത്ത് മൂന്ന് നാല് സെക്കൻ്റ് ഫ്രൈ ചെയ്യുക. കസൂരി മേത്തി ഒരു ടേബിൾ സ്പൂൺ ചേർക്കുക.

മട്ടൺ ഊറ്റിയ വെള്ളം അളന്നു വെക്കുക. 2 കപ്പ് അരിക്ക് 3 കപ്പ് മട്ടൺ ഊറ്റിയ വെള്ളം ചേർക്കുക. ഇനി ആവശ്യത്തിന് ഉപ്പ് ചേർക്കുക. അര നാരങ്ങ പിഴിഞ്ഞിടെത്ത് ചേരുവകളിൽ ചേർക്കുക. തിളപ്പിച്ച്, കുക്കർ അടച്ച് വെച്ച് അഞ്ച് മിനിട്ട് വേവിക്കുക. കുക്കറിൻ്റെ പ്രഷർ പതുക്കെ കളഞ്ഞ് ബിരിയാണി ചൂടൊടെ വിളമ്പുക. പുഴുങ്ങിയ മുട്ടയൊടൊപ്പം വിളമ്പുന്ന ഗംഭീര കോംബിനേഷനായിരിക്കും 

Read more topics: # special dum biriyani
special dum biriyani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES