കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരമായ ഒരു വിഭവമാണ് മുട്ടമാല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
കോഴിമുട്ട -10 എണ്ണം
പഞ്ചസാര -ഒരു കപ്പ്
പാല്‍പ്പൊടി -നാല് ടീസ്പൂണ്‍
ഏലക്കായ -അഞ്ചെണ്ണം
നെയ്യ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോഴിമുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേറെയാക്കി മാറ്റി വയ്ക്കുക. സ്പൂണ്‍കൊണ്ട് മഞ്ഞ, നന്നായി ഉടച്ച് അരിക്കണം. മുക്കാല്‍ കപ്പ് വെള്ളവും ഒരു പരന്ന പാനില്‍ പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍വെച്ച് പഞ്ചസാര നന്നായി ഉരുകിയതിനുശേഷം, മുട്ടയുടെ മഞ്ഞ, മുട്ടത്തോടിലൊഴിച്ച് പഞ്ചസാര സിറപ്പില്‍ ചുറ്റിയൊഴിച്ച് അല്‍പസമയം കഴിഞ്ഞ് തീകുറച്ച് ഒരു ടീസ്പൂണ്‍ വെള്ളം തളിച്ച് മുട്ടമാല കോരിയെടുക്കാം.പിന്നാലെ ഇങ്ങനെ മുട്ടമഞ്ഞ മുഴുവന്‍ ചെയ്ത ശേഷം ബാക്കിവരുന്ന പഞ്ചസാര സിറപ്പ് തണുപ്പിച്ചതിന് പിന്നാലെ മിക്സിയിൽ പാല്‍പ്പൊടിയും മുട്ടവെള്ളയും ഏലക്കയും പഞ്ചസാര സിറപ്പും ചേര്‍ത്ത് അടിച്ച് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച്, ആവിയില്‍ വേവിച്ച് കഷണങ്ങളാക്കി മുട്ടമാല പ്ളെയിറ്റില്‍ വിതറിയിട്ട് മുട്ടവെള്ളയുടെ കഷണങ്ങളില്‍ ചെറീസ് കഷണങ്ങളാക്കിയതുവെച്ച് അവ അലങ്കരിക്കാം.