Latest News

കുനാഫ കപ്പ് വിത്ത് ഡൈനാമൈറ്റ് ചിക്കൻ

Malayalilife
കുനാഫ കപ്പ് വിത്ത് ഡൈനാമൈറ്റ് ചിക്കൻ

കുനാഫ കപ്പ് ഉണ്ടാക്കി അതിൽ ഡൈനാമൈറ്റ് ചിക്കൻ ഉണ്ടാക്കി കപ്പിൽ ഫിൽ ചെയ്ത് സെർവ്‌ ചെയ്യുകയാണ് ചെയ്യുന്നത്.

ആദ്യം നമുക്ക് കുനാഫ കപ്പ് എങ്ങനെ തയ്യാറാകുന്നത് എന്ന് നോക്കാം.

ചേരുവകൾ:-

കുനാഫ ഡോവ്-3 കപ്പ്

ബട്ടർ-3tbs

കുനാഫ ഡോവ് നല്ലപോലെ കൈ കൊണ്ട് പിച്ചി എടുത്ത് അതിലേക്ക് ബട്ടർ ഉരുക്കി ഒഴിച്ച് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക.ഇനി ഒരു കപ്പ്കെയ്ക് മോൾഡ് എടുത്ത് അതിൽ അൽപം ബട്ടർ തടവി തയ്യാറാക്കി വെച്ച കുനാഫ ഡോവ് കപ്പ്കെയ്ക് മോൾഡിൽ നിറച്ച് കപ്പിന്റ് ഷേപിൽ പരത്തി കൊടുക്കുക.ഇനി 200°പ്രീ ഹീറ്റഡ് അവനിൽ 15 മിനുട്ട് ബെയ്ക് ചെയ്തെടുക്കാം..

കുനാഫ കപ്പ് റെഡി.

ഇനി നമുക്ക് ഇതിൽ ഫിൽ ചെയ്യാനുള്ള ഡൈനാമൈറ്റ് ചിക്കൻ എങ്ങനെ തയ്യാറാകുന്നത് എന്ന് നോക്കാം.

ചിക്കൻ നല്ല ക്രിസ്പി കോട്ടിങ് കൊടുത്തു ഫ്രൈ ചെയ്ത് ഒരു സോസിൽ മിക്സ് ചെയ്താണ് ഡൈനാമൈറ്റ് ചിക്കൻ ഉണ്ടാക്കുന്നത്.

ആദ്യമായി നമുക്ക് ചിക്കൻ ഫ്രൈ ചെയ്തെടുക്കാം..

ചേരുവകൾ:-

എല്ലില്ലാത്ത ചിക്കാൻ ചെറുതായി അരിഞ്ഞത്-250grms

സോയാസോസ്-1tsp

മുളക്പൊടി-1tsp

ഉപ്പ്-പാകത്തിന്

ഒറിഗാനോ-1tsp

ഗർലിക് പൗഡർ-1tsp

ചേരുവകളെല്ലാം ചിക്കനിൽ മിക്സ് ചെയ്ത് 30 മിനുട്ട് റെസ്റ്റ് ചെയ്യാൻ വെക്കുക.

ഇനി ഇതിന്റെ ക്രിസ്പി കോട്ടിങ് ചേരുവകൾ നോക്കാം.

കോൺ ഫ്ലോർ-1/2 കപ്പ്

ആട്ട-കാൽ കപ്പ്

കുരുമുളക് പൊടി-1tsp

ഉപ്പ്-പാകത്തിന്

എല്ലാം കൂടെ നല്ല പോലെ മിക്സ് ചെയ്തെടുക്കുക.

ഇനി രണ്ട് മുട്ട നല്ലപോലെ ഉടച്ഛ് മിക്സ് ചെയ്തെടുക്കുക.

ഇനി തയ്യാറാക്കി വെച്ച ഓരോ ചിക്കൻ പീസ് എടുത്ത് ഫ്ലോർ മിക്സിൽ പൊതിഞ്ഞ് മുട്ടയിൽ മുക്കി വീണ്ടും ഫ്ലോർ ൽ പൊതിഞ്ഞ് ഡീപ് ഫ്രൈ ചെയ്തെടുക്കുക.

ഇനി നമുക്ക് സോസ് ഉണ്ടാക്കാനുള്ള ചേരുവകൾ നോക്കാം.

ചില്ലി സോസ്-2tbs

മയോണൈസ്-കാൽ കപ്പ്

ടൊമാറ്റോ കെച്ചപ്പ്-1 1/2 tsp

ഹണി -1tsp

ഗാർലിക് പൗഡർ-1/2 tsp

എല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുക്കുക.ഇനി ഇതിലോട്ട് ഫ്രൈ ചെയ്ത ചിക്കൻ ഇട്ട് നല്ലപോലെ യോജിപ്പിക്കുക.ഡൈനാമൈറ്റ് ചിക്കൻ റെഡി.

ഇനി തയ്യാറാക്കി വെച്ച കുനാഫകപ്പിലേക്ക് ഡൈനാമൈറ്റ് ചിക്കൻ നിറച്ച് അല്പം സ്പ്രിങ് ഒണിയൻ കട്ട് ചെയ്തതും സെസമീ സീഡ്‌സും വിതറി അലങ്കരിച്ചു വിളമ്പാം.

Read more topics: # Kunafa cup with dynamite chicken
Kunafa cup with dynamite chicken

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES