ഹൃദയപൂര്‍വ്വം കാണാന്‍ തിയേറ്ററില്‍ എത്തി മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് നടന്‍ അമേരിക്കയിലെ തിയേറ്ററില്‍ എത്തിയത്. അമേരിക്കയിലെ മലയാളികള്‍ക്ക് ഒപ്പം ആഘോഷിച്ചാണ് നടന്‍ സിനിമ കണ്ടത്. ഇത്തവണ ഓണം മോഹന്‍ലാല്‍ തൂക്കിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍താരത്തെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂര്‍വ്വം.
ഫീല്‍ഗുഡ് കോമഡി ചിത്രമാണ് സിനിമയെന്നാണ് ആദ്യ ദിനം സിനിമ കണ്ടവരുടെ അഭിപ്രായം. ഹൃദയപൂര്‍വ്വം കുടുംബത്തിനൊപ്പം അമേരിക്കയില്‍ വച്ചാണ് മോഹന്‍ലാല്‍ കണ്ടത്.അമേരിക്കയിലെ മലയാളികള്‍ക്ക് ഒപ്പം ആഘോഷിച്ചാണ് നടന്‍ സിനിമ കണ്ടത്. തിയേറ്ററിലെത്തിയ സൂപ്പര്‍താരത്തെ ആര്‍പ്പുവിളികളോടെ വരവേല്‍ക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഹൃദയപൂര്‍വ്വത്തിലെ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോയ്ക്ക് നിറഞ്ഞ കയ്യടിയാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നുമാണ് അഭിപ്രായങ്ങള്‍.ഈ വര്‍ഷം എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമായി മാറിയിരിക്കുകയാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
മാളവിക മോഹനന്‍, ജനാര്‍ദനന്‍, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മകനും സംവിധായകനുമായ അഖില്‍ സത്യന്റെ കഥയിലാണ് സത്യന്‍ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്. ടി പി സോനു എന്ന നവാഗതന്‍ തിരക്കഥ എഴുതിയിരിക്കുന്നു.
അതേമസയം മികച്ച അഭിപ്രായങ്ങളാണ് ഹൃദയപൂര്‍വ്വത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.
2015-ല്‍ പുറത്തിറങ്ങിയ ' എന്നും എപ്പോഴും' എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്.