ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കരിമീൻ ഫ്രൈ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
കരിമീന്‍ - അര കിലോ
മുളക് പൊടി - മൂന്നു ടീസ്പൂണ്‍
പച്ച കുരുമുളക് അരച്ചത് - രണ്ട് ടീസ്പൂണ്‍ (പച്ച കുരുമുളക് കിട്ടിയില്ലങ്കിൽ കുരുമുളക് ആയാലും മതി)
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
ഉപ്പു പാകത്തിന്
വെളിച്ചെണ്ണ വറക്കാൻ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
കരിമീൻ നന്നായി വെട്ടി കഴുകി വരഞ്ഞു വെക്കുക. ശേഷം അതിലേക്ക് മുളക് പൊടിയും പച്ചകുരുമുളക് അരച്ചതും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴച്ചു വെക്കുക. ഈ മസാല വരഞ്ഞ മീനിന്‍റെ വിടവില്‍ പുരട്ടി കുറച്ചു സമയം വെക്കുക. അല്പം എണ്ണ ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ ഒഴിച്ച് മീന്‍ തിരിച്ചും മറിച്ചും ഇട്ടു വറുക്കുക. സ്വാദിഷ്ട്മായ കരിമീൻ ഫ്രൈ തയ്യാർ.