Latest News

കല്ലുമ്മക്കായ റോള്‍

Malayalilife
കല്ലുമ്മക്കായ റോള്‍

കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒരു സ്‌നാക്‌സ് ആയിരുന്നു കല്ലുമ്മക്കായ റോള്‍. വളരെ സ്വാദിഷ്‌ടമായ ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.


അവശ്യ സാധങ്ങൾ

കല്ലുമ്മക്കായ- 25 എണ്ണം

സവാള- 2 എണ്ണം

വെളുത്തുള്ളി- 4 അല്ലി

പച്ചമുളക്- 5 എണ്ണം

ഇഞ്ചി- 1 കഷ്ണം

മല്ലിയില- 2 തണ്ട്

വെള്ളം- 2 കപ്പ്

മുളക്‌പൊടി- 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

ജീരകപ്പൊടി- 1/4 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

അരിപ്പൊടി- 2 കപ്പ്

എണ്ണ- 2 കപ്പ്

തയ്യാറാക്കുന്ന  വിധം

കല്ലുമ്മക്കായ   തോട് കളഞ്ഞ് നന്നായി വൃത്തിയാക്കി എടുത്ത ശേഷം  ഒരു കപ്പ് വെള്ളത്തില്‍ വേവിച്ച ശേഷം  വെള്ളം മാറ്റി വയ്ക്കുക. പിന്നാലെ കല്ലുമ്മക്കായി ചെറുതായി അരിഞ്ഞ് വയ്ക്കണം. അതിന് ശേഷം  നന്നായി സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ അരച്ചെടുക്കുക. ഒരു കപ്പ് വെള്ളം, കല്ലുമ്മക്കായ വേവിച്ച വെള്ളം, അരപ്പ്, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത്  പിന്നാലെ തിളപ്പിക്കുക. ഇതിലേക്ക് കല്ലുമ്മക്കായയും അരിപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപിച്ച് എടുക്കുക.   കൈയില്‍ അല്പം എണ്ണ തടവി കൈകൊണ്ട് അടുപ്പില്‍ നിന്ന് വാങ്ങിവെച്ച് ചൂടാറിയതിന് ശേഷം കൂട്ട് നന്നായി യോജിപ്പിച്ചതിന് ശേഷം ചെറിയ റോളുകളാക്കി എടുക്കുക. അതിന് ശേഷം ഇവ  എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്. 
 

Read more topics: # Kallumakkaya roll
Kallumakkaya roll

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES