സാധാരണയായി നാലുമണി പലഹാരങ്ങളായി നാം കഴിക്കുന്ന കൂട്ടത്തിൽ ഉൾപെടുത്തുന്നവയിൽ ഒന്നാണ് വാട. പലതരത്തിൽ ഉള്ള വടകൾ ഇന്ന് ഉണ്ട്. എന്നാൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ കപ്പ വട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പച്ച കപ്പ - ഒരു കിലോ
ഉള്ളി - 100 ഗ്രാം
പച്ചമുളക് - 20 ഗ്രാം
ഇഞ്ചി -10 ഗ്രാം
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
കപ്പ തൊലികളഞ്ഞ് കഴുകിചെറുതായി ഗ്രേറ്റ് ചെയ്‌ത് എടുക്കുക. അതിലേക്ക് ഉള്ളി, മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായിട്ട് അരിഞ്ഞ് ഇടുക. ശേഷം കപ്പയുടെ കൂടെ ഇവയെല്ലാം നന്നായി ജോയിപ്പിച്ച് എടുക്കുക. അതിന് ശേഷം ഇവ . ചെറിയ ഉരുളകളായി ഉരുട്ടിയ ശേഷം പരത്തിയെടുക്കുക. അതിന് ശേഷം ഇവ വറുത്ത് എടുക്കാം.