സാധാരണയായി എല്ലാവരും കഴിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് അവൽ മിൽക്ക് . ആരോഗ്യത്തിന് ഏറെ ഗുണകരമായ ഇവ എങ്ങനെ കുറഞ്ഞ സമയം കൊണ്ട് വീടുകളിൽ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
1. തണുത്ത പാൽ - 1 കപ്പ്
2. നന്നായി വറുത്ത അവൽ – ¼ കപ്പ്
3. ചെറുപഴം – 2-3 എണ്ണം
4. പഞ്ചസാര – 1 1/2 ടേബിൾ സ്പൂൺ
5. കപ്പലണ്ടി/ നിലക്കടല വറുത്തത് - 2 ടേബിൾ സ്പൂൺ
6. ബിസ്ക്കറ്റ് - 1-2 എണ്ണം (പൊടിച്ചത്)
7. കശുവണ്ടി, പിസ്ത, ബദാം - അലങ്കരിക്കാൻ
പാലിലേക്ക് പഞ്ചസാര നന്നായി ചേർത്ത് യോജിപ്പിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് പഴം നന്നായി ഉടച്ച് ഇടുക ശേഷം അതിന് മുകളിലായി വറുത്ത അവൽ, നിലക്കടല (കപ്പലണ്ടി), ബിസ്ക്കറ്റ് പൊടിച്ചതും ചേർത്ത ശേഷം മുകളിൽ പാൽ മെല്ലെ ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിന് ശേഷം ഒരിക്കൽ കൂടി എല്ലാ ചേരുവകളും ആവർത്തിച്ച് ഗ്ലാസിലേക്ക് ഒഴിക്കുക. ഒരു വലിയ സ്പൂൺ കൊണ്ട് ഇവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കഴിക്കാം.