മലയാളികള്‍ക്ക് രുചികൂട്ടുകൾക്കിടയിൽ സ്ഥാനം പിടിച്ച ഒന്നാണ് ബീഫ്. ബീഫ് കൊണ്ട് പലവിഭവങ്ങൾ തയ്യാറാക്കിയാലും ഇപ്പോഴും മുന്നിൽ നിൽക്കുന്ന ഒന്നാണ് ബീഫ് റോസ്സ്റ്റ്. ബീഫ് റോസ്സ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
അവശ്യ സാധനങ്ങൾ
ബീഫ് - 1കിഗ്രാം
സവാള - 2
തക്കാളി - 2
വെളുത്തുള്ളി - 1/4കപ്പ്
പച്ചമുളക് - 4
ഇഞ്ചി - 1കഷണം
മസാലപ്പൊടി - 2ടീസ്പൂണ്‍
കുരുമുളകുപൊടി - 1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
മുളകുപൊടി - 2ടീസ്പൂണ്‍
മല്ലിപ്പൊടി - 2ടീസ്പൂണ്‍
പെരുംജീരകം - 2ടീസ്പൂണ്‍
മല്ലിയില - കുറച്ച്
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
പാകം ചെയ്യുന്ന വിധം:
കഴുകി വൃത്തിയാക്കിയ ബീഫ് കഷ്ണങ്ങളാക്കി മുറിക്കുക. അതോടൊപ്പം സവാള, തക്കാളി എന്നിവ അരിഞ്ഞ് മാറ്റി വയ്ക്കുക. ശേഷം പൊടി ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരച്ചെടുക്കേണ്ടതാണ്. അതിന് പിന്നാലെ ഇവ ബീഫില്‍ നന്നായി യോജിപ്പിച്ച ശേഷം ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. പിന്നാലെ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് സവാള, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. വഴറ്റിയ സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ ബീഫും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം വേവിച്ചെടുക്കുക. ആവശ്യാനുസരണം അൽപം വെള്ളം ചേര്‍ക്കാവുന്നതാണ്. ഇവ വെന്തു കുറുകി വരുമ്പോള്‍ വാങ്ങാവുന്നതാണ്.