നാട്ടിന്‍ പുറങ്ങളില്‍ സാധാരയായി വെക്കുന്ന ഒരു വിഭവമാണ് വരന്‍പയര്‍ തോരനും, മുതിരാ തോരനും എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് ചേര്‍ത്തു ഉണ്ടാക്കിയാലോ.? അങ്ങനെ ഒരു പരീക്ഷണം ആരും നടത്തിട്ടുണ്ടാകില്ല.
ചേരുവകള്‍
വന്‍പയര്‍: 1/4
മുതിര 1/4
സവാള :1
ചെറിയുള്ളി: 6-7 അല്ലി
പിരിയന്‍മുളക്:1
കറിവേപ്പില:1
ചുവന്ന മുളക്
ഇഞ്ചി: 1/2
വെളുത്തുള്ളി: 3-4
ജീരകം: ½
പച്ചമുളക്: 1-2
മഞ്ഞള്‍ പൊടി: 1/2
തേങ്ങാക്കൊത്ത്: 2
കടുക്: 1/2
വെളിച്ചെണ്ണ: 2
തയ്യാറാക്കുന്ന വിധം
ഒരു പിടി വന്‍പയറും അത്രയും മുതിരയും രാത്രി വെള്ളത്തില്‍ ഇട്ടു വയ്ക്കുക. രാവിലെ ഇവരണ്ടും കുക്കറില്‍ ഒന്നര കപ്പു വെള്ളത്തില്‍ ഉപ്പും മഞ്ഞളും ചേര്‍ത്തു നല്ല തീയില്‍ ഒരു വിസില്‍ വരെ വേവിച്ചിട്ടു തീ കുറയ്ക്കുക. പിന്നെ രണ്ടോ മൂന്നോ വിസില്‍ വരെ ചെറുതീയില്‍ വേവിക്കുക. ഉടയാതെ വേകണം. വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി പയറും മുതിരയും മാറ്റി വയ്ക്കുക. ഈ വെള്ളം കളയരുത്. നല്ലൊരു സൂപ് ആണ്. കുറിപ്പ് നോക്കുക ചെറിയ ഉള്ളിയും, കാശ്മീരി മുളകും, ചുവന്ന മുളകും, പച്ച മുളകും, പകുതി കറിവേപ്പിലയും, ജീരകവും, ഇഞ്ചിയും, വെളുത്തുള്ളിയും ഒന്ന് ചതച്ചു വയ്ക്കുക. സവാള ചതക്കേണ്ട കേട്ടോ.