Latest News

സ്വാദിഷ്‌ടമായ സേമിയ പായസം തയ്യാറാക്കാം

Malayalilife
topbanner
 സ്വാദിഷ്‌ടമായ സേമിയ പായസം തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്‌ടമുള്ള ഒന്നാണ് പായസം. എന്നാൽ അത് സേമിയ പായസം കൂടിയാലോ ഒന്നുടെ പ്രിയങ്കരമാകും. സ്വാദിഷ്‌ടമായ സേമിയ പായസം തയ്യാറാക്കാം..

സേമിയ – 150 ഗ്രാം

പാല്‍ – ഒരു ലിറ്റര്‍

വെള്ളം – ഒന്നര കപ്പ്‌

പഞ്ചസാര – 200 ഗ്രാം

ഏലക്ക – 2

കശുവണ്ടി – 6

കിസ് മിസ്‌ – കുറച്ച്

നെയ്യ് – 2 സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു നുള്ള് (നിറം വേണമെങ്കില്‍, ആവശ്യമുണ്ടെങ്കില്‍ മാത്രം)

തയ്യാറാക്കുന്ന വിധം


ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ റവയും സേമിയയും ചേർത്ത്  3 മിനുട്ട് വറുത്തെടുക്കുക. അതിന്   ശേഷം ഒരു കപ്പ്‌ വെള്ളം ഒഴിച്ച് റവയും സേമിയയും വേവിച്ചെടുക്കുക.വെള്ളം വറ്റിവരൻ തുടങ്ങുമ്പോൾ  പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഇതോടൊപ്പം പഞ്ചസാരയും ചേർത്ത് ഇളക്കേണ്ടതാണ്. ഇത് കുറുകാൻ ആരംഭിക്കുമ്പോൾ  തീ അണക്കുക. അതിന് ശേഷം )ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസ് എന്നിവയും ഏലക്ക പൊടിച്ചതും പായസത്തിൽ ചേർക്കുക.

Read more topics: # Delicious semiya ,# payasam making
Delicious semiya payasam making

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES