നോൺ- വെജ് പ്രേമികൾക്ക് ഏറെ ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് ചില്ലിചിക്കൻ. ചപ്പാത്തിക്കും പൊറോട്ടയ്ക്കും എല്ലാം നല്ല കോമ്പിനേഷൻ ആയ ഇവ എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത് - 750 ഗ്രാം
കോണ്‍ ഫ്ലോര്‍- ഒരു കപ്പ്
വെളുത്തുളളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത്- 4 ടേബിള്‍ സ്പൂൺ
വിനാഗിരി- 4 ടേബിള്‍ സ്പൂണ്‍
സണ്‍ ഫ്ലവര്‍ ഓയില്‍- 1 കപ്പ്
പതപ്പിച്ച മുട്ട- 2 എണ്ണം
ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി- 4 കപ്പ്
സോയ സോസ് -2 ടേബിള്‍ സ്പൂണ്‍
സ്പ്രിങ് ഓണിയന്‍ -ഒരു കപ്പ്
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയായി മുറിച്ചു വച്ച ചിക്കന്‍ കഷ്ണങ്ങള്‍ക്കൊപ്പം കോണ്‍ഫ്ലവര്‍, മുട്ട, ഇഞ്ചി ,വെളുത്തുള്ളി ചതച്ചത്, ഉപ്പ് എന്നിവ ചേർത്ത് ഒരു പാത്രത്തില്‍ കുഴമ്പു പരുവത്തിലാക്കിയ ശേഷം ഒന്നു രണ്ടു മണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം ഒരു ഫ്രയിങ് പാനിന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക ശേഷം അതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കണം. മറ്റൊരു ചട്ടിയില്‍ രണ്ടു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ചെറുതായി മുറിച്ചുവച്ച ഉള്ളി,പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം. അതിലേക്ക് വറുത്തുവച്ച ചിക്കന്‍ കഷ്ണങ്ങള്‍ ,സോയ സോസ് ,വിനാഗിരി എന്നിവ ചേര്‍ത്ത് നല്ലവണ്ണം ചേർത്ത് യോജിപ്പിച്ചെടുക്കുക. അതിലേക്ക് അല്പം സ്പ്രിംങ് ഓണിയന്‍ കൂടി ചേര്‍ത്ത് അലങ്കരിച്ചാല്‍ ചില്ലി ചിക്കന്‍ തയ്യാർ.