മധുരം ഏവർക്കും പ്രിയങ്കരമാണ്. അത്തരത്തിൽ മധുരപ്രിയർക്ക് കഴിക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് ഹൽവ. ബീറ്റ്റൂട്ട് കൊണ്ട് എങ്ങനെ ഹൽവ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
1.ബീറ്റ്റൂട്ട് 200 ഗ്രാം/ രണ്ടു ചെറുത്
2.പഞ്ചസാര 200 ഗ്രാം അല്ലെങ്കിൽ ഒരു കപ്പ്
3.കോൺഫ്ളോർ അല്ലെങ്കിൽ /അരി പൊടി /ഗോതമ്പ് പൊടി 5 ടേബിൾ സ്പൂൺ
4.വെള്ളം അര മുതൽ മുക്കാൽ cup (ബീറ്റ്റൂട്ട് അരയാൻ വേണ്ടത് )
5 നെയ് 4 മുതൽ 5 ടേബിൾ സ്പൂൺ
6.അണ്ടിപ്പരിപ്പ് വെളുത്ത എള്ള് ബദാം ഇതൊക്കെ ഓപ്ഷനൽ ആണ്
7.ഈന്തപ്പഴം 2 ടേബിൾ സ്പൂൺ ഉണ്ടെങ്കിൽ ചേർത്താൽ മതി
8.ഏലക്ക പൊടി 1 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം .
ഒരു പാത്രത്തിൽ നെയ് തടവിയ ശേഷം വെളുത്ത എള്ള്, നെയിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പ് എന്നിവ വിതറി ഇടുക. മിക്സിയിൽ ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കി ഇട്ട ശേഷം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കി ഒരു അരിപ്പയിൽ അരിച്ചെടുത്തു വെള്ളം മാത്രം എടുക്കുക. പിന്നാലെ ഒരു പാനിൽ ബീറ്റ്റൂട്ട് അരച്ച വെള്ളം, കോൺഫ്ലോർ 3 ടേബിൾ സ്പൂൺ വെള്ളത്തിൽ യോജിപ്പിച്ചത്, പഞ്ചസാര എന്നിവ ഇട്ടു ഒന്നിളക്കി അടുപ്പിൽ വയ്ക്കുക. അതിന് ശേഷം കുറുകാൻ തുടങ്ങുമ്പോൾ നെയ് അല്പാല്പമായി ഇട്ടു കൊടുക്കാവുന്നതാണ്. ഏലക്ക പൊടി, ഈന്തപ്പഴം, അല്പം വറുത്ത അണ്ടിപ്പരിപ്പ് ബദാം എന്നിവ നന്നായി കുറുകി പാനിൽ നിന്നും വിട്ടു വരുന്ന പാകമാവുമ്പോൾ ഇട്ടു യോജിപ്പിച്ചു ചൂടോടെ സ്റ്റീൽ പ്ലേറ്റിൽ ഒഴിച്ച് 4 മണിക്കൂർ ചൂടാറി സെറ്റ് ആവാൻ വയ്കാം. ശേഷം മുറിച്ചു കഴിക്കാം.