നോണ്‍വെജ് പ്രിയർക്ക് ഏറെ ഇഷ്ട്മുള്ള വിഭവമാണ് ബീഫ്. ബീഫ് കൊണ്ട് ഡ്രൈ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
ബീഫ്- അര കിലോ
കുരുമുളക് പൊടി-ഒരു ടീസ്പൂണ്‍
മുളക് പൊടി - ഒന്നര ടീസ്പൂണ്‍
സോയ സോസ് - ഒന്നര ടേബിള്‍സ്പൂണ്‍
ഇഞ്ചി വെളുത്തുളളി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
സവാള പൊടിയായി അരിഞ്ഞത് - വലുത് ഒരെണ്ണം
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
തേങ്ങ ചിരകിയത് - മൂന്ന് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്നവിധം
ബീഫിൽ ആദ്യമേ തന്നെ കുരുമുളക് പൊടി, മുളക് പൊടി, സോയ സോസ്, ഇഞ്ചി വെളുത്തുളളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, പകുതി സവാള പൊടിയായി അരിഞ്ഞതും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. അതിന് പിന്നാലെ ഒട്ടും വെള്ളം ചേര്‍ക്കാതെ കുക്കറില്‍ ബീഫ് വേവിച്ചെടുക്കുക. ബീഫ് നന്നായി വെന്ത്വന്ന ശേഷം ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. പിന്നാലെ അതിലേക്ക് കടുക് പൊട്ടിയ ശേഷം ബാക്കി സവാളയും കറിവേപ്പിലയും ചേര്‍ത്ത് യോജിപ്പിച്ച് എടുക്കുക. ചെറിയ തീയില്‍ അതിനൊപ്പം ബീഫും കൂടി ചേര്‍ത്ത് മൂപ്പിച്ചെടുക്കണം. ബീഫ് ഡ്രൈ ആവുമ്ബോള്‍ തേങ്ങാ കൊത്ത് കൂടി ചേർത്ത് അതിലേക്ക് യോജിപ്പിക്കാം.