Latest News

ഷൂട്ടിങ്ങിന് പോകുമ്പോൾ മിക്ക ദിവസവും പോകുന്നത് ഈ വീടിനു മുന്നിലൂടെ; വളരെ പരിചയം തോന്നി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണെന്ന്; ഉടൻ കാർ നിർത്തി അകത്ത് കയറി; വൈറലായി നടി ശാലിൻ സോയയുടെ കുറിപ്പ്

Malayalilife
topbanner
ഷൂട്ടിങ്ങിന് പോകുമ്പോൾ മിക്ക ദിവസവും പോകുന്നത് ഈ വീടിനു മുന്നിലൂടെ; വളരെ പരിചയം തോന്നി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണെന്ന്; ഉടൻ കാർ നിർത്തി അകത്ത് കയറി; വൈറലായി നടി ശാലിൻ സോയയുടെ കുറിപ്പ്

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് ശാലിൻ സോയ. നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. കഴിഞ്ഞ ദിവസം നടി പങ്ക് വച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഇത്തവണ ഏറെ പ്രത്യേകതയുള്ള ചിത്രവും അനുഭവവുമായാണ് താരം എത്തിയിട്ടുള്ളത്.ഞാൻ ഗന്ധർവൻ എന്ന ചിത്രം ഷൂട്ട് ചെയ്ത വീട് സന്ദർശിച്ച താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഞാൻ ഗന്ധർവ്വൻ ചിത്രീകരിച്ച വീടിന് മുന്നിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ശാലിൻ ഇങ്ങനെക്കുറിച്ചു.ഷൂട്ടിങ്ങിന് പോകുമ്പോൾ മിക്ക ദിവസവും ഞാൻ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. വളരെ പരിചയം തോന്നി. എന്നാൽ എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു. അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത്, ഇത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ കാർ നിർത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ചിത്രവും പകർത്തി. ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. അത് എനിക്ക് വേണ്ടിയായിരുന്നു ഗന്ധർവന് വേണ്ടിയായിരുന്നോ എനിക്ക് അറിയില്ല- ശാലിൻ കുറിച്ചു.

ഷൂട്ടിങ്ങിന് പോകുമ്പോൾ മിക്ക ദിവസവും ഞാൻ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. വളരെ പരിചയം തോന്നി. എന്നാൽ എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു. അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത്, ഇത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണ്.

മലയാളികൾ ഇന്നും നെഞ്ചോട് ചേർത്ത് വെക്കുന്ന സിനിമകളിലൊന്നാണ് ഞാൻ ഗന്ധർവൻ. പത്മരാജൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്.ചിത്രത്തിലെ ഗാനങ്ങളും ഓരോ സംഭവങ്ങളും ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോഴും ശക്തമായ സ്വീകാര്യതയായിരുന്നു ശാലിന് ലഭിച്ചത്. എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലുസിങ്, കർമ്മയോദ്ധ, വിശുദ്ധൻ തുടങ്ങിയ സിനിമകളിലലെ ശാലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഒമർ ലുലുവിന്റെ പുതിയ സിനിമയായ ധമാക്കയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

zoya shares an instagram posta about njan gandhrvan movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES