ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന പുതിയ ഷാരുഖ് ഖാന്‍ ചിത്രം സീറോയില്‍ കത്രീന കൈഫിന്റെ ഐറ്റം ഡാന്‍സ് വൈറല്‍. ഡിസംബര്‍ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കത്രീന കൈഫും അനുഷ്‌ക ശര്‍മയുമാണ് സീറോയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. കൂടാതെ സല്‍മാന്‍ ഖാന്‍ അടക്കം ബോളിവുഡിലെ നിരവധി നടീനടന്മാര്‍ സീറോയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഗാനരംഗം തരംഗമായിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സീറോ മികച്ചൊരു ചിത്രമായിരിക്കുമെന്നു തന്നെയാണ് ഷാരൂഖ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷ. 00 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ഹിമാന്‍ഷു ശര്‍മ്മ തിരക്കഥയെഴുതിയ ചിത്രത്തിന് അജയ്അതുല്‍ ടീം സംഗീതം നല്‍കിയിരിക്കുന്നു. 2 റെഡ് ചീല്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഷാരൂഖിന്റെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് സീറോയിലെതെും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിനു ശേഷമാണ് ഷാരൂഖിന്റെ സീറോ റിലീസിനെത്തുന്നത്. യഷ്രാജ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നു.