ജാൻവി കപൂറിന്റെ വസ്ത്രധാരണത്തിൽ ആശങ്ക പ്രകടിപ്പിച്ച കത്രീന കൈഫിനെ ഓടിച്ചിട്ട് ട്രോളി സോഷ്യൽമീഡിയ. നേഹ ദൂപിയ അവതാരകയായി എത്തുന്ന ചാറ്റ് ഷോയ്ക്കിടെയായിരുന്നു ബോളിവുഡ് സുന്ദരിയുടെ വെളിപ്പെടുത്തൽ. ബോളിവുഡ് താരങ്ങൾ വളരെ ചെറിയ വസ്ത്രം ധരിക്കുന്നവരാണെങ്കിലും ജാൻവി ജിമ്മിൽ ചെറിയ ഷോർട്സ് ധരിച്ചതാണ് കത്രീനയെ അസ്വസ്ഥയാക്കിയത്.
ജാൻവി വളരെ ചെറിയ ഇറുകിയ ഷോർട്സാണ് ധരിക്കുന്നത്. അതിൽ തനിക്ക് ആശങ്കയുണ്ട്. എന്റെ ജിമ്മിലും ഇടയ്ക്ക് ജാൻവി വരാറുണ്ട്. അതിനാൽ ജിമ്മിൽ ഞങ്ങൾ ഒരുമിച്ചായിരിക്കും. ഇടയ്ക്കെല്ലാം ഞാൻ അവളെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. കത്രീന പറഞ്ഞു. അതേസമയം ഇതാരാണ് ജാൻവിയെ ഉപദേശിക്കുന്നതന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ചിലർ കത്രീന കൈഫിന്റെ വാദത്തെ അനുകൂലിക്കുന്നുണ്ട്. എന്നാൽ കുഞ്ഞുടുപ്പ് ധരിക്കാറുള്ള കത്രീന ജാൻവിയുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
അതിനിടെ ജാൻവിക്ക് പിന്തുണയുമായി നടിയും ജാൻവിയുടെ കസിനുമായ സോനം കപൂർ രംഗത്തെത്തി. സാധാരണ വസ്ത്രങ്ങൾ ജാൻവി ധരിക്കാറുണ്ടെന്നും അത് നന്നായി ഇണങ്ങുന്നുണ്ടെന്നുമാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെ സോനം കപൂർ പറഞ്ഞത്. ചെറിയ ഷോർട്സ് ധരിച്ചുള്ള ജാൻവിയുടെ ചിത്രവും സോനം പങ്കുവെച്ചിട്ടുണ്ട്. ഇതിന് മുൻപും ജാൻവിയുടെ ജിമ്മിലെ ലുക്ക് ചർച്ചയായിട്ടുണ്ട്. ചെറിയ ഷോർട്സ് ധരിച്ച് ജിമ്മിലേക്ക് പോകുന്ന ജാൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയായിരുന്നു ഇത്.