Latest News

ഗീതു സംവിധാനം ചെയ്ത സിനിമകള്‍ അടുത്തകാലം വരെ കണ്ടിരുന്നില്ല; കഥപറയാനെത്തിയത് കൃത്യമായ കാഴ്ചപാടും പാഷനുമായി; കെജിഎഫ് എന്ന സിനിമയ്ക്ക് ശേഷം എന്തുകൊണ്ട് ഗീതു മോഹന്‍ദാസിന് ഡേറ്റ് കൊടുത്തുവെന്ന്  വിശദമാക്കി യാഷ്

Malayalilife
ഗീതു സംവിധാനം ചെയ്ത സിനിമകള്‍ അടുത്തകാലം വരെ കണ്ടിരുന്നില്ല; കഥപറയാനെത്തിയത് കൃത്യമായ കാഴ്ചപാടും പാഷനുമായി; കെജിഎഫ് എന്ന സിനിമയ്ക്ക് ശേഷം എന്തുകൊണ്ട് ഗീതു മോഹന്‍ദാസിന് ഡേറ്റ് കൊടുത്തുവെന്ന്  വിശദമാക്കി യാഷ്

കെജിഎഫ് 2 എന്ന വമ്പന്‍ ചിത്രത്തിന് ശേഷം ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്ന ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കില്‍ താന്‍ അഭിനയിക്കും എന്ന യാഷിന്റെ പ്രഖ്യാപനം എത്തിയത്. കെജിഎഫ് 2ന് ശേഷം 2 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അടുത്ത ചിത്രം താരം പ്രഖ്യാപിച്ചത്. ഏതെങ്കിലും വമ്പന്‍ കൊമേര്‍ഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമാവും യാഷ് എന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായിരുന്നു തീരുമാനം. 

ഇപ്പോള്‍ എന്തുകൊണ്ടാണ് ഗീതു മോഹന്‍ദാസിനെ ഡേറ്റ് നല്‍കിയത് എന്ന കാരണം വിശദമായി പറയുകയാണ് യാഷ്.എന്തുകൊണ്ട് അവര്‍ക്ക് ഡേറ്റ് നല്‍കി എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. അവരുടെ പാഷന്‍ ആണ് ഞാന്‍ നോക്കിയത്. ഏതുതരത്തിലുള്ള പ്രോജക്ട് ആണ് അവര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നതും ഞാന്‍ നോക്കി. ഗീതു ഇതിനു മുന്‍പ് സംവിധാനം ചെയ്ത സിനിമകള്‍ അടുത്തകാലം വരെ ഞാന്‍ കണ്ടിരുന്നില്ല. കൃത്യമായ കാഴ്ചപാടും പാഷിനുമായി എത്തിയ വ്യക്തിയായിരുന്നു അവര്‍.

 എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതുമാത്രമാണ് ഞാന്‍ നോക്കിയിട്ടുള്ളത്. രണ്ട് വ്യത്യസ്ത ലോകങ്ങള്‍ ഒത്തുചേരുന്നു എന്നത് വളരെ ഗംഭീരം അല്ലേ? സിനിമയില്‍ കഥ പറയുന്ന കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. ഒരു കഥ പറയുവാന്‍ ഉണ്ടെങ്കില്‍ അത് ഗംഭീരമായി പറയുക എന്നതേയുള്ളൂ. ആ കഥ എല്ലാ പ്രേക്ഷകര്‍ക്കും ആകര്‍ഷകമായി തോന്നുമ്പോള്‍ അതൊരു വാണിജ്യ വിജയം ആകും. ഗീതു മുന്‍പ് ചെയ്തിരുന്നത് വ്യത്യസ്തമായ സിനിമകള്‍ ആയിരിക്കാം. അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ് ഇത്തവണ ഞങ്ങള്‍ ചെയ്യുന്നത്'' - ഇതായിരുന്നു യാഷ് പറഞ്ഞത്.

ഇത്തരമൊരു തിരഞ്ഞെടുപ്പിനെ കുറിച്ച് മറ്റുള്ളവരോട് വിശദീകരിക്കുവാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്ന ചോദ്യത്തിന് യാഷ് നല്‍കിയ ഉത്തരം ഇങ്ങനെയാണ് - മറ്റുള്ളവര്‍ പറയുന്നതില്‍ അല്ല എന്റെ ഹൃദയം പറയുന്നത് ആണ് ഞാന്‍ എപ്പോഴും കേള്‍ക്കാറുള്ളത്. 

ടോക്‌സിക് എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനു മുന്‍പ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തത് എല്ലാം തന്നെ അവാര്‍ഡ് സിനിമകള്‍ ആയിരുന്നു. മൂത്തോന്‍ പോലെയുള്ള കലാമൂല്യ സിനിമകളാണ് ഗീതു മോഹന്‍ദാസ് അധികവും സംവിധാനം ചെയ്തിട്ടുള്ളത്. 

yash talks about geethu mohandass

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക