വയനാട്ടിലെ ദുരന്തം കേരളക്കരയാകെ ഉലച്ചിരിക്കുകയാണ്. വയനാട് കെടുതിയുടെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയും ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരിക്കുകയാണ് സിനിമയുടെ റിലീസ് മാറ്റിവച്ചും സഹായ അഭ്യര്‍ത്ഥന നടത്തിയും താരങ്ങളും രംഗത്തെത്തി.
ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം അപ്‌ഡേഷന്‍ മാറ്റിവച്ചതായി നിര്‍മ്മാതാക്കളായ മാജിക്ക് ഫ്രൈംയ്‌സ് അറിയിച്ചിരുന്നു.മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൂട്ടേജ്'. ഓഗസ്റ്റ് രണ്ടിന് പുറത്തെത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു'', എന്നാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ഗായത്രി അശോക് പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ദുരന്തത്തില്‍ അനുശോചനം അറിയിച്ച് നടന്‍ കമല്‍ഹാസന്‍ അടക്കം നിരവധി താരങ്ങളും രംഗത്തതെത്തി. ദുരന്തത്തിന്റെ ആഘാതം മനസിലാക്കി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ദുഷ്‌കരമായ സാഹചര്യത്തിലും
രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു....
'കേരളത്തിലെ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം എന്റെ ഹൃദയം തകര്‍ക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങള്‍ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിന്റെ ആഘാതം മനസിലാക്കി നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.
ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ആളുകളെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എന്റെ നന്ദി അറിയിക്കുകയാണ്.
ജാഗ്രതനിര്‍ദ്ദേശം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തി.കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കണെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. തെറ്റായ വാര്‍ത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കുറിപ്പില്‍ മമ്മൂട്ടി പറയുന്നു.
കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യണമെന്ന് മോഹന്‍ലാലും കുറിച്ചു. വയനാട്ടിലെ പ്രിയസഹോദരങ്ങള്‍ക്കായി പ്രാര്‍ഥനകള്‍ പങ്കുവയ്ക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസം നല്‍കണമെന്ന്് വിജയ് കുറിപ്പില്‍ പങ്ക് വച്ചു, ''കേരളത്തിലെ വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ ദാരുണമായ വാര്‍ത്ത കേട്ടതില്‍ അഗാധമായ സങ്കടമുണ്ട്. എന്റെ പ്രാര്‍ത്ഥനയും ചിന്തയും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും നല്‍കണമെന്ന് സര്‍ക്കാര്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആരദാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുരന്തത്തെ നേരിടാന്‍ തങ്ങളാല്‍ കഴിയുന്നത് ഓരോരുത്തരും ചെയ്യണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ സ്റ്റോറിയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
'വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായംഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക', എന്നാണ് ഉണ്ണി മുകുന്ദന്‍ അറിയിച്ചത്.എന്നാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്. ഒപ്പം #staysafe എന്ന ഹാഷ്ടാ?ഗും താരം പങ്കുവച്ചിട്ടുണ്ട്.....