Latest News

ചെറിയ കാലത്തേയ്ക്കേ ജീവിതം ഉള്ളൂ; ആ സമയത്ത് എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും; ആരും നിര്‍ബന്ധിക്കേണ്ട; വാമിഖ ഗബ്ബിക്ക് പറയാനുള്ളത്   

Malayalilife
ചെറിയ കാലത്തേയ്ക്കേ ജീവിതം ഉള്ളൂ; ആ സമയത്ത് എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും; ആരും നിര്‍ബന്ധിക്കേണ്ട; വാമിഖ ഗബ്ബിക്ക് പറയാനുള്ളത്    

സ്ത്രധാരണത്തിന്റ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലും താരങ്ങള്‍ വിമര്‍ശി ക്കപ്പെടുക പതിവാണ്. വിമാനത്താവളങ്ങളിലടക്കം മികച്ച വസ്ത്രധാരണത്തില്‍ വരാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് ലുക്ക് സമ്മര്‍ദ്ദം താന്‍ ഏറ്റെടുക്കാറില്ലെന്ന് വാമിഖ ഗബ്ബി വ്യക്തമാക്കുന്നു. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

' ഞാന്‍ എയര്‍പോര്‍ട്ട് ലുക്ക് സമ്മര്‍ദ്ദം ഏറ്റെടുക്കാറില്ല. ഞാന്‍ എനിക്ക് വേണ്ടിയാണ് വസ്ത്രം ധരിക്കുന്നത്. നല്ല വസ്ത്രങ്ങള്‍ നല്ല ദിവസങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് മുന്‍പ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ല, ചെറിയ കാലത്തേയ്ക്കേ ജീവിതം ഉള്ളൂ. ആ സമയത്ത് എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും. അതില്‍ എനിക്ക് സമ്മര്‍ദ്ദമില്ല. അതിന് ആരും നിര്‍ബന്ധിക്കേണ്ട', - നടി വ്യക്തമാക്കി.

പഞ്ചാബില്‍ ജനിച്ച വാമിഖ ബോളിവുഡിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത്. തമിഴിലും വാമിഖ അഭിനയിച്ചിട്ടുണ്ട്. 'ഗോദ' എന്ന മലയാള ചിത്രത്തിലൂടെയാണ് വാമിഖ മലയാളികളുടെ മനസില്‍ ഇടംപിടിച്ചത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായാണ് വാമിഖ എത്തിയത്. പൃഥ്വിരാജ് നായകനായ '9' എന്ന ചിത്രത്തിലും വാമിഖ ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തിയിട്ടുണ്ട്.

wamiqa gabbi aiport look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES