ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ബാലതാരമായി എത്തി ശ്രദ്ധനേടിയ താരമായിരുന്നു സുഹാനി ഭട്നാഗര്‍. സുഹാനിയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് സിനിമ ലോകം ഏറ്റെടുത്തത്. ഇപ്പോള്‍ താരത്തിന്റെ മരണത്തിന് കാരണമായ രോഗത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സുഹാനിയുടെ കുടുംബം. 19-കാരിയായ സുഹാനിക്ക് അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് ആയിരുന്നെന്നാണ് പറയുന്നത്.
ദംഗലില്‍ സന്യ മല്‍ഹോത്ര അവതരിപ്പിച്ച ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് സുഹാനി അവതരിപ്പിച്ചത്. ആമിര്‍ ഖാന്‍ അവതരിപ്പിച്ച മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ മകളായാണ് സുഹാനി എത്തിയത്.ദംഗലിനുശേഷം സിനിമകളില്‍ സജീവമല്ലാതിരുന്ന സുഹാനി പഠനത്തിന് വേണ്ടി ഇടവേള എടുക്കുകയായിരുന്നു
നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി എംയിസില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.രണ്ടുമാസം മുമ്പാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ പ്രകടമായത്. എന്നാല്‍ പത്തു ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും സുഹാനിയുടെ മതാവ് പൂജ ഭട്നാഗര്‍ പറഞ്ഞു. 'രണ്ട് മാസം മുമ്പ് അവളുടെ കൈകളില്‍ ഒരു ചുവന്ന പാടുകളും നീരുമുണ്ടായിരുന്നു. ഇതിന് വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനം തേടിയെങ്കിലും രോ?ഗനിര്‍ണയം സാധ്യമായിരുന്നില്ല.
ഇതിനിടയില്‍ ആരോഗ്യനില വഷളായതോടെയാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. നീര് അടിഞ്ഞ് കൂടിയതും അണുബാധയും കാരണം ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിച്ചു.' വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പുരോഗതി ഉണ്ടായില്ലെന്ന് കുടുംബം പറഞ്ഞു. ഈ രോഗം ലോകത്ത് അഞ്ചോ ആറോ പേര്‍ക്കാണ് ബാധിച്ചിട്ടുള്ളതെന്നും ഇവര്‍ അവകാശപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ അപകടത്തില്‍ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളാണ് രോഗാവസ്ഥയ്ക്ക് കാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.വെന്റിലേഷന്റെ സഹായമുണ്ടായിട്ടും ശരീരത്തിലെ ഓക്‌സിജന്‍ നിലനിര്‍ത്താനായിരുന്നില്ല. സുഹാനിക്ക് നല്‍കിയ സ്റ്റിറോയിഡുകള്‍ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ചതും രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി. ഇതോടെയാണ് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ രോഗമാണ് മകളെ ബാധിച്ചതെന്ന് സ്ഥിരീകരിച്ചതെന്നും സുഹാനിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.
സുഹാനിക്ക് വെന്റിലേറ്ററിന്റെ സഹായം നല്‍കിയ ശേഷവും ഓക്സിജന്റെ അളവ് തീരെ കുറവായിരുന്നുവെന്നും, വെന്റിലേറ്ററില്‍ തുടരവെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു' - എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞുഫരീദാബാദ് ആണ് നാട്. സംസ്‌കാരം അവിടെ നടക്കും.