എന്റെ കൈ ചുറ്റിയ ഈ കുട്ടി വളര്‍ന്ന് പിന്നെ ഒരു വലിയ നടനായി, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്'; വി.കെ. ശ്രീരാമന്‍ പങ്ക് വച്ച പഴയകാല ചിത്രത്തിലെ താരത്തെ കണ്ടെത്തി സോഷ്യല്‍ മീഡിയ

Malayalilife
 എന്റെ കൈ ചുറ്റിയ ഈ കുട്ടി വളര്‍ന്ന് പിന്നെ ഒരു വലിയ നടനായി, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്'; വി.കെ. ശ്രീരാമന്‍ പങ്ക് വച്ച പഴയകാല ചിത്രത്തിലെ താരത്തെ കണ്ടെത്തി സോഷ്യല്‍ മീഡിയ

നടന്‍ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പഴയകാല ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീരാമനൊപ്പം നില്‍ക്കുന്ന ഈ ചിത്രത്തിലെ കുട്ടി മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ തിരിച്ചറിഞ്ഞു. 'എന്റെ കൈ ചുറ്റിയ ഈ കുട്ടി വളര്‍ന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്' എന്ന ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പോടെയാണ് ശ്രീരാമന്‍ ഈ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. 

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുകൂടിയായ വി.കെ. ശ്രീരാമന്‍, അടുത്തിടെ മെഗാസ്റ്റാറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഐ ആം ഗെയിം' എന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്. 'ആര്‍ഡിഎക്‌സ്' എന്ന വിജയ ചിത്രത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദുല്‍ഖറിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 

സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിക്കുമ്പോള്‍, ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണങ്ങള്‍ ഒരുക്കുന്നത്. ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ് ചിത്രത്തിന് സംഘട്ടനം നിര്‍വഹിക്കുന്നത്. ദുല്‍ഖറിന്റെ പുതിയ ആക്ഷന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

vk sreeraman share dq old photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES