Latest News

ബോളിവുഡ് ലോബിയിങ് സംസ്‌കാരത്തിന്റെ ഇര; സിനിമകള്‍ ഹിറ്റായിരുന്ന കാലഘട്ടത്തിലും മറ്റ് കാരണങ്ങളാല്‍ ഒരു റോളും ലഭിച്ചില്ല; വിവേക് ഒബ്‌റോയ് പങ്ക് വച്ചത്

Malayalilife
 ബോളിവുഡ് ലോബിയിങ് സംസ്‌കാരത്തിന്റെ ഇര; സിനിമകള്‍ ഹിറ്റായിരുന്ന കാലഘട്ടത്തിലും മറ്റ് കാരണങ്ങളാല്‍ ഒരു റോളും ലഭിച്ചില്ല; വിവേക് ഒബ്‌റോയ് പങ്ക് വച്ചത്

രുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന നടന്‍മാരിലൊരാളാണ് വിവേക് ഒബ്റോയ്. അടുത്ത കാലത്തായി മലയാള സിനിമയിലും വിവേക് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ നടന്‍ നടത്തിയിരിക്കുന്ന ഒരു തുറന്നു പറച്ചിലാണ് ചര്‍ച്ചയാകുന്നത്. ബോളിവുഡില്‍ താന്‍ ലോബിയിങ്ങിന് ഇരയാണെന്നാണ് വിവേക് പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

'ഞാന്‍ കുറച്ചുകാലമായി മറ്റ് ചില ബിസിനസുകള്‍ ചെയ്യുകയാണ്. എന്റെ സിനിമകള്‍ ഹിറ്റായിരുന്ന ഒരു കാലഘട്ടം ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്റെ പ്രകടനം അഭിനന്ദിക്കപ്പെട്ടിട്ടും മറ്റ് കാരണങ്ങളാല്‍ ഒരു റോളും ലഭിക്കാതായി. 
നമ്മള്‍ ഒരു സിസ്റ്റത്തിന്റെയും ലോബിയുടെയും ഇരയാകുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ഇത്തരം ഒരു അവസ്ഥയില്‍, വിഷാദത്തിലാകുക അല്ലെങ്കില്‍ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങളുടെ സ്വന്തം വിധി എഴുതുക, ഈ രണ്ട് ഓപ്ഷനേ നിങ്ങളുടെ മുന്നിലുണ്ടാകൂ. മറ്റൊരു പാത തിരഞ്ഞെടുത്ത് ബിസിനസ് ആരംഭിക്കാനാണ് ഞാന്‍ തീരുമാനിച്ചത്.' വിവേക് ഓബ്‌റോയ് ് പറഞ്ഞു.

മുന്‍പ് നടന്‍ സല്‍മാന്‍ ഖാനുമായി വിവേക് ഒബ്റോയ് പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇരുവര്‍ക്കും ഇടയിലുണ്ടായ വഴക്കിനെ തുടര്‍ന്ന് സല്‍മാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വിവേക് രംഗത്തെത്തിയിരുന്നു. 2003ല്‍ ഉണ്ടായ സംഭവം വിവോക് ഒബ്രോയ് പത്രസമ്മേളനം നടത്തുന്നതിലേക്ക് പോലും നയിച്ചു. അന്നുമുതല്‍, സല്‍മാന്റെ ഇടപെടലില്‍ തന്റെ കരിയര്‍ തകര്‍ന്നുവെന്നും വിവേക് ആരോപിച്ചിരുന്നു. വിവേകിനൊപ്പം അഭിനയിക്കാന്‍ കത്രീന കൈഫ് വിസമ്മതിച്ചതായും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

നിലവില്‍ രണ്ട് ചിത്രങ്ങളിലാണ് വിവേക ഒബ്‌റോയ് അഭിനയിക്കുന്നത്. ജനപ്രിയ 'മാസ്തിയു' ഫ്രാഞ്ചൈസിയുടെ നാലം ഭാഗമാണ് ഇതിലൊന്ന്. വിവേക്, റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവദാസനി എന്നിവര്‍ നാലം ഭാഗത്തില്‍ വീണ്ടും ഒന്നിക്കും.

രോഹിത്ത് ഷെട്ടി ഒരുക്കിയ ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ് ആണ് വിവേക് ഒബ്റോയ്യുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയത്. സീരിസുകളിലാണ് താരമിപ്പോള്‍ കൂടുതലും അഭിനയിക്കുന്നത്.

vivekoberoi OPEN About film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES