Latest News

സോൾട്ട് ആൻഡ് പെപ്പർ ലുക്കിനൊപ്പം ചുള്ളനായ ചെറുപ്പക്കാരന്റെ ലുക്കും; ഇരട്ടവേഷത്തിൽ അജിത്ത് എത്തുന്ന വിശ്വാസം ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

Malayalilife
സോൾട്ട് ആൻഡ് പെപ്പർ ലുക്കിനൊപ്പം ചുള്ളനായ ചെറുപ്പക്കാരന്റെ ലുക്കും; ഇരട്ടവേഷത്തിൽ അജിത്ത് എത്തുന്ന വിശ്വാസം ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

വിശ്വാസത്തിൽ അജിത്ത് ഇരട്ട വേഷത്തിലെന്ന സൂചന നൽകി ഫസ്റ്റ് ലുക് പുറത്തുവിട്ടു. സോൾട്ട് ആൻഡ് പെപ്പർ ലുക്കിനൊപ്പം ചുള്ളനായ ചെറുപ്പക്കാരന്റെ ലുക്കും ചേർത്തുള്ള പോസ്റ്ററാണ് പുറത്ത് വന്നത്. നിലവിൽ രാമോജി റാവു ഫിലിം സിറ്റിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

വീരം, വേഗം , വേതാളം എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ശിവ അജിത്തുമായി ചേർന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. 2019 പൊങ്കലിന് ചിത്രം തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അജിതിന്റെ മൂന്നാമത്തെ പൊങ്കൽ റിലീസാകും ഈ ചിത്രം.

നയൻതാരയാണ് നായിക. ഇതിനു മുൻപ് 'ബില്ല', 'ആരംഭം', 'അയേഗൻ' എന്നീ സിനിമകളിൽ അജിത്തും നയൻതാരയും ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഗൗതം മേനോൻ ചിത്രമായ 'എന്നെയ് അറിന്താലി'ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് 'വിശ്വാസം' നിർമ്മിക്കുന്നത്. ഡി.ഇമൻ ആണ് സംഗീതം.

viswasam-first-look-poster-ajith-nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES