കഴിഞ്ഞദിവസമായിരുന്നു മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ മുപ്പത്തിമൂന്നാം പിറന്നാള്‍. എമ്പുരാന്‍ റിലീസുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെങ്കിലും സമയം കണ്ടെത്തി അര്‍ധരാത്രി തന്നെ മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചുള്ള കുറിപ്പ് മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.വിസ്മയയ്ക്ക് മോഹന്‍ലാലിന്റെ സന്തതസഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.
'ഹാപ്പി ബര്‍ത്ത്‌ഡേ മായക്കുട്ടി...'' എന്ന് കുറിച്ചാണ് ആശംസകള്‍ നേരുന്നത്. ഒപ്പം മോഹന്‍ലാലിനും വിസ്മയയ്ക്കും പ്രണവിനുമൊപ്പമുള്ള ഒരു ത്രോ ബാക്ക് ചിത്രവും ആന്റണി പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞു വിസ്മയയെയും കൈക്കുള്ളില്‍ ചേര്‍ന്നു നില്‍ക്കുന്ന കുട്ടിപ്രണവിനെയും ചിത്രത്തില്‍ കാണാം.
പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. പലരും പ്രണവിന്റെയും വിസ്മയയുടെയും കുഞ്ഞുനാളിലെ ചിത്രം കണ്ട സന്തോഷത്തിലാണ്. ഒപ്പം എമ്പുരാന്‍ സിനിമയ്ക്ക് ആശംസകളും കുറിക്കുന്നുണ്ട് ആരാധകര്‍.
കാരണം മോഹന്‍ലാലും സുചിത്രയുമെല്ലാം എമ്പുരാന്‍ റിലീസുമായിബന്ധപ്പെട്ട തിരക്കിലാണ്. വെള്ള ഗൗണില്‍ ?ഗ്ലാമറസായി അതീവ സുന്ദരിയും സന്തോഷവതിയുമായി കേക്കിന് മുന്നില്‍ ഇരിക്കുന്ന വിസ്മയയുടെ വീഡിയോ വൈറലാണ്. എന്നാല്‍ കമന്റ് ബോക്‌സ് താരപുത്രി ഓഫ് ചെയ്ത് വെച്ചിരുന്നു.