താരങ്ങളുടെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തയാണ്. അവരുടെ ഒരോ ആഘോഷങ്ങളും യാത്രകളും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.ആരാധകര്‍ ഏറെയുള്ള മോഹന്‍ലാലിന്റെ മക്കള്‍ പക്ഷേ അധികം സോഷ്യല്‍മീഡിയയിലോ പൊതുവേദിയിലോ സജീവമല്ല. സിനിമാ പ്രവേശനത്തിന് ശേഷം പോലും പൊതുവേദികളിലോ പരിപാടികളിലോ പങ്കെടുക്കാത്ത ആളാണ് പ്രണവ്. മകള്‍ വിസ്മയയും അതേ പോലെ തന്നെ. താരരാജാവിന്റെ മകളാണെങ്കിലും പൊതുവേദിയില്‍ മുഖം കാണിക്കാന്‍ താല്‍പ്പര്യമില്ലാത്ത മക്കളാണ് ഇരുവരും.
ക്യാമറയ്ക്ക് മുന്നില്‍ പോലും അധികം പ്രത്യക്ഷപ്പെടാറില്ലാത്ത ഇരുവരും ക്യാമറക്ക് മുന്നില്‍ പെട്ടാല്‍ ആരാധകര്‍ക്ക് അത് ആഘോഷവുമാണ്. ഇപ്പോഴിതാ അച്ഛനൊപ്പം വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിസ്മയയൊണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
മകള്‍ വിസ്മയയ്ക്കൊപ്പമുള്ള നടന് മോഹന്‍ലാലിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് വാഹനത്തിലേക്ക് കയറുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.ഏറെ നാളുകള്‍ക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുള്ളൊരു വിഡിയോ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലും വിസ്മയും ഒന്നിച്ചുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.അതേസമയം ലൂസിഫര്‍ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.