Latest News

വീണ്ടും തിരിച്ചെത്താന്‍ കൊതുക്കുന്നു.. തായ്‌ലന്റിലെ ഫിത്‌കോ ഫിറ്റ്‌നസ് കാമ്പിലെ പ്രകടന വീഡിയോയുമായി വിസ്മയ മോഹന്‍ലാല്‍; ഇടിക്കൂട്ടില്‍ എതിരാളിയെ ചവിട്ടി വീഴ്ത്താനൊരുങ്ങുന്ന താരപുത്രിയുടെ വീഡിയോ വീണ്ടും ചര്‍ച്ചയില്‍

Malayalilife
 വീണ്ടും തിരിച്ചെത്താന്‍ കൊതുക്കുന്നു.. തായ്‌ലന്റിലെ ഫിത്‌കോ ഫിറ്റ്‌നസ് കാമ്പിലെ പ്രകടന വീഡിയോയുമായി വിസ്മയ മോഹന്‍ലാല്‍; ഇടിക്കൂട്ടില്‍ എതിരാളിയെ ചവിട്ടി വീഴ്ത്താനൊരുങ്ങുന്ന താരപുത്രിയുടെ വീഡിയോ വീണ്ടും ചര്‍ച്ചയില്‍

സാധാരണ മക്കള്‍ പ്രായമായി കഴിഞ്ഞാല്‍ അച്ഛനമ്മമാര്‍ക്ക് ആധിയാണ്. 30 കഴിഞ്ഞാല്‍ പിന്നെ പറയുകയേ വേണ്ടാ. എന്നാല്‍ മോഹന്‍ലാലിനേയും ഭാര്യയേയും സംബന്ധിച്ച് ഇതൊരു വിഷയമേ അല്ല. മകന്‍ പ്രണവ് മോഹന്‍ലാലിന് വയസ് 32 കഴിഞ്ഞു. മകള്‍ വിസ്മയയ്ക്ക് 30ഉം. എങ്കിലും അവരെ അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കിഷ്ടമുള്ള ലോകത്തേക്ക് തുറന്നു വിട്ടിരിക്കുകയാണ് നടന്‍. അതുകൊണ്ടുതന്നെ യാത്രകളുടേയും കാഴ്ചകളുടേയും ലോകത്ത് പ്രണവും പുസ്‌കതവും വായനയും കായിക പരിശീലനവും ഒക്കെയായി വിസ്മയയും മുന്നോട്ടു പോവുകയാണ്. ഇപ്പോഴിതാ, വളരെ അപൂര്‍വ്വമായി മാത്രം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്ന തന്റെ കായിക പരിശീലന വീഡിയോയാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

അച്ഛനെ പോലെ അഭിനയിക്കാനുള്ള താല്‍പര്യം വിസ്മയയ്ക്ക് ഇല്ലെങ്കിലും എഴുത്ത്, ആയോധന കലകള്‍ എന്നിവയോട് മോഹന്‍ലാലിനുള്ള ഭ്രമം അതുപോലെ പകര്‍ന്നു കിട്ടിയത് മകള്‍ക്കാണ്. ബോക്സിംഗ് പോലെയുള്ള മാര്‍ഷ്യല്‍ ആര്‍ട്സിനോട് വിസ്മയയ്ക്ക് വലിയ ഇഷ്ടമാണ്. തായ്‌ലാന്റ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ആയ മ്വയ് തായ് അഥവാ തായി ബോക്‌സിങ് പരിശീലനം നടത്തുന്ന വീഡിയോ നേരത്തെയും വിസ്മയ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീണ്ടും ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരപുത്രി.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തായിലാന്റിലെ ഫിത്‌കോ ഫിറ്റ്‌നസ് കാമ്പില്‍ നിന്നും എടുത്ത വീഡിയോ ആണ് ഇപ്പോള്‍ വിസ്മയ പങ്കുവച്ചിരിയ്ക്കുന്നത്. ടോണി ലിയോഹര്‍ട്ട് മുയാത്തായിയാണ് വിസ്മയയുടെ കോച്ച്. വീണ്ടും തിരിച്ചെത്താന്‍ കൊതിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിസ്മയ മോഹന്‍ലാല്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. അച്ഛന്‍ മോഹന്‍ലാലിന്റെ സകല ആക്ഷന്‍ രംഗങ്ങള്‍ക്കും കൈയ്യടിച്ച ആരാധകര്‍ക്ക് മകള്‍ വിസ്മയയുടെ ഈ വീഡിയോ തീര്‍ത്തും ആവേശം തന്നെയാണ്.

തായികൊണ്ടയില്‍ ബ്ലാക് ബെല്‍റ്റ് നേടിയ മോഹന്‍ലാല്‍ ഗുസ്തി ചാമ്പ്യന്‍ കൂടെയാണ്. അപ്പോള്‍ പിന്നെ മക്കള്‍ക്ക് അതിനോട് താത്പര്യം ഉണ്ടാകാതിരിക്കില്ലല്ലോ. അതേ സമയം അച്ഛന്റെ പ്രശസ്തിയുടെ നിഴല്‍വട്ടത്തേ വരാത്ത മകളാണ് വിസ്മയ. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും എഴുത്തുകാരിയായും എല്ലാം കരിയര്‍ ബില്‍ഡ് ചെയ്യുന്ന വിസ്മയയ്ക്ക് അഭിനയത്തോടൊന്നും തെല്ലും താത്പര്യമില്ല. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ്. ഇംഗ്ലീഷിലെ പുസ്തകം 'നക്ഷത്രധൂളികള്‍' എന്ന പേരില്‍ മലയാളത്തില്‍ വായിക്കാം. നാട്ടില്‍ കുടുംബം മുഴുവന്‍ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. നിലവില്‍ അതിന്റെ രണ്ടാം പതിപ്പ് എഴുതി തീര്‍ക്കാനുള്ള ശ്രമത്തിലാണ് താരപുത്രി.

വിസ്മയയ്ക്ക് ചേട്ടനെ പോലെ യാത്രകളോടും താല്‍പര്യമുണ്ടെങ്കിലും അതിനൊപ്പം തന്നെ വരയോടും വായനയോടും എഴുത്തിനോടും ഉള്ള ഇഷ്ടവും കൊണ്ടു നടക്കുന്നുണ്ട്. ലളിത ജീവിതം ഇഷ്ടപ്പെടുന്ന വിസ്മയ പ്രകൃതിയെ സ്‌നേഹിക്കുന്ന, അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ്. നിരവധി വളര്‍ത്തു മൃഗങ്ങളും വിസ്മയയ്ക്കുണ്ട്. അവയ്‌ക്കൊപ്പം കളിക്കാനും, അവയെ ഓമനിക്കാനും എല്ലാം സമയം കണ്ടെത്തുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നയാളാണ് വിസ്മയ എന്ന് ചിത്രങ്ങള്‍ പറയും. അച്ഛന്‍ മോഹന്‍ലാലിന് പ്രിയം പൂച്ചകളോടാണ് എങ്കില്‍ നായ്ക്കളോടാണ് മകള്‍ക്ക് സ്‌നേഹം.

vismaya mohanlal boxing practice

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES