എമ്പുരാന്‍' ടീസര്‍ ലോഞ്ചില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞിരുന്നു മെയ് 27 അവരുടെ കുടുംബത്തെ സംബന്ധിച്ച് ഒരു 'ഡബിള്‍ വാമി' (ഇരട്ടി സന്തോഷം) ആയിരിക്കും എന്ന്. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം റിലീസ് ദിനമായ മെയ് 27 തന്നെയാണ് മകള്‍ മായയുടെയും പിറന്നാള്‍ എന്നതാണ് ആ സന്തോഷത്തിനു കാരണം. മകള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് അച്ഛന്‍ ആദ്യമേ എത്തി. രാത്രി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച കുറിപ്പില്‍ ലാല്‍ ഇങ്ങനെ പറഞ്ഞു.
Happy Birthday, Maya Kutty! ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ. ജീവിതം സന്തോഷവും ചിരിയും കൊണ്ട് നിറയട്ടെ. So proud of you. Love you always, Acha'
എമ്പുരാന്‍ റിലീസ് ദിനത്തില്‍ മകളുടെ ജന്മദിനം കൂടിയാണെന്നത് വളരെ സ്പെഷല്‍ ആണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഇപ്പുറത്ത് അച്ഛന്‍ മകള്‍ക്ക് കൊടുക്കുന്ന സമ്മാനം അപ്പുറത്ത് മകന്‍ അച്ഛന് നല്‍കുന്ന സമ്മാനം എന്നാണ് ആരാധകരുടെ കമന്റ്.
അതേസമയം എമ്പുരാന്‍ സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ മാസ് എന്‍ട്രി തന്നെയാണ് പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നതെന്നാണ് അഭിപ്രായം. മുരളി ഗോപിയുടെ മാസ് ഡയലോഗുകളും തിയേറ്റുകളെ ഇളക്കി മറിക്കുന്നുണ്ട്.