Latest News

നടി വിഷ്ണുപ്രിയയും ഭര്‍ത്താവും ഹണിമൂണില്‍ ! ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് താരം !

Malayalilife
നടി വിഷ്ണുപ്രിയയും ഭര്‍ത്താവും ഹണിമൂണില്‍ ! ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് താരം !


ഇക്കഴിഞ്ഞ ജൂണിലായിരുന്നു നടി വിഷ്ണുപ്രിയയുടെ വിവാഹം കഴിഞ്ഞത്.  ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയനെ വിവാഹം ചെയ്ത നടി ദുബായില്‍ സന്തോഷപൂര്‍വ്വം താമസിക്കുകയാണ്. ഇപ്പോള്‍ വിനയുമൊത്ത് വിഷ്ണുപ്രിയ നടത്തിയ യാത്രകളുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായി മാറുന്നത്.

ദിലീപ് നായകനായിട്ടെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് വിഷ്ണുപ്രിയ. നര്‍ത്തകിയായിരുന്ന വിഷ്ണുപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. 2007 ല്‍ ദിലീപ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തി. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ വിഷ്ണുപ്രിയ അവതരിപ്പിച്ചു. 2009 ല്‍ കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ടു. നാന്‍ങ്കാ എന്ന ചിത്രത്തിലൂടെ 2011 ല്‍ തമിഴ് സിനിമയിലേക്കും നടി അരങ്ങേറ്റം നടത്തിയിരുന്നു. കാന്താരം എന്ന ചിത്രമാണ് അവസാനമായിട്ടെത്തിയത്. സിനിമയ്ക്കപ്പുറം ടെലിവിഷന്‍ പരിപാടികളിലും വിഷ്ണുപ്രിയ സജീവമായിരുന്നു. രാത്രിമഴ, പെണ്‍പട്ടണം, ലിസമ്മയുടെ വീട്, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷത്തില്‍ താരം എത്തിയിരുന്നു. 2016 ല്‍ കഥാന്തരം എന്ന ചിത്രത്തിലാണ് വിഷ്ണുപ്രിയ അവസാനമായി അഭിനയിച്ചത്. പിന്നീട് താരം മിനിസ്‌ക്രീനിലും സ്റ്റേജ് പരിപാടികളിലും സജീവമാവുകയായിരുന്നു. ഇതിനിടെയാണ് വിനയ്യുമായുള്ള നിശ്ചയവും കല്യാണവും നടന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ സന്തോഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട് ഇക്കൂട്ടത്തിലാണ് തങ്ങലുടെ യാത്രകളുടെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചത്. ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ് പ്രദേശങ്ങളിലേക്കാണ് വിഷ്ണുവും വിനയും യാത്രകള്‍ നടത്തുന്നത്. ആസാമിലും ഷില്ലോഗിലും, മേഘാലയയിലും നിന്നുമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഇതൊടൊപ്പം തന്നെ നൃത്തം ചെയ്യുന്ന വീഡിയോയും ഭര്‍ത്താവിനൊപ്പമുളള രസകരമായ വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

~Us~

vishnupriya and vinay hanimoon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES