മൊബൈല്‍ ക്യാമറക്ക് പകരം ചെരിപ്പ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പോസ് ചെയ്യുന്ന കുരുന്നുകളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. നിഷ്കളങ്കമായ ഈ ചിത്രം ബോളിവുഡിലടക്കം നിരവധി പേര് ഷെയര്‍ ചെയ്തതോടെ കുട്ടികള്‍ താരങ്ങളായി. ബൊമന്‍ ഇറാനി, അനുപം ഖേര്‍, അതുല്‍ കസ്ബേക്കര്‍ തുടങ്ങിയവരുടെയും മനം കവര്‍ന്ന ചിത്രമാണ് ഇത്. ഇറാനിയുടെ ട്വീറ്റിന് 33,000ത്തോളം ലൈക്കുകളും 5000ത്തിലേറെ റീട്വീറ്റുകളുമാണ് ലഭിച്ചത്. ഈ കുട്ടികളെ ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് ഫോട്ടോഗ്രാഫറും നിര്‍മാതാവുമായ അതുല്‍ കസ്ബേക്കര്‍ ചിത്രം പോസ്റ്റ് ചെയ്ത് ചോദിച്ചത്.
എന്നാല്‍ ഈ ചിത്രം കണ്ട ബിഗ് ബിയുടെ സംശയം ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ചെരിപ്പ് ഫോണ്‍ ആക്കി പിടിച്ച കുട്ടിയുടെ കൈക്ക് അസാധാരണ വലുപ്പം തോന്നിക്കുന്നുവെന്നാണ് ബച്ചന് പറയുന്നത്. ആദരവോടെയും ക്ഷമാപണത്തോടെയും എന്ന് പറഞ്ഞുകൊണ്ട് ഇത് ഫോട്ടോഷോപായി തോന്നുന്നുവെന്നാണ് ബിഗ് ബി അതുലിന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചത്. ഏതായാലും കുട്ടികളുടെ മുഖത്തെ നിറഞ്ഞ ചിരിയില്‍ വിടരുന്ന നിഷ്കളങ്കതയും ക്യാമറ സെല്‍ഫിക്കു മുന്നിലെന്ന പോലെയുള്ള തനി സ്വാഭാവികതയും ആണ് ഈ അജ്ഞാത ചിത്രം ഇത്രയധികം ആഘോഷിക്കപ്പെടാന്‍ ഇടയാക്കിയത്. എന്തായാലും ചെരിപ്പ് സെല്‍ഫി' ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
I’m sharing this image that came in on text cause d unbridled innocence n joy of these lovely kids moved me n made me smile in equal measure
— atul kasbekar (@atulkasbekar) February 3, 2019
Super image that asks questions
If anyone can reliably locate these munchkins n d photog I’d love to personally send them something each pic.twitter.com/5JWBmixzSH