Latest News

വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്ങ് ഒരുങ്ങുന്നു

Malayalilife
 വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്ങ് ഒരുങ്ങുന്നു

ണ്ണൂരുകാരനായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്ങ് ഒരുങ്ങുന്നു. കണ്ണൂരിന്റെ സ്വന്തം താരവും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന വേദി ഉണരുക. ആര്‍ വേണുഗോപാലിന്റെ വരികള്‍ക്ക് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് , ഫിലിപ്പ് ആന്‍ഡ് ദി മംഗ്ഗി പെന്‍ എന്നീ ചിത്രങ്ങളിലെ ഈണങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സുബ്രഹ്മണ്യനാണ് തീം സോങിന് ഈണം നല്‍കിയിരിക്കുന്നത്. 9 ാം തീയ്യതി ഞായറാഴ്ച നടക്കുന്ന ഉത്ഘാടനത്തോടനുബന്ധിച്ച് ആഘോഷമായി തന്നെ ടീം സോങ് പുറത്തിറക്കും.

Image result for kannur airport


അത്യന്താധുനിക സൗകര്യങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ മികവും വടക്കേ മലബാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവും മാണ് കണ്ണൂര്‍ വിമാല താവളം. രാജ്യാന്തര വിമാനത്താവളത്തിന്റെ മൂന്നാം പ്രവേശന കവാടം ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിമാനത്താവള കമ്പനിയായ കിയാല്‍. മട്ടന്നൂര്‍ അഞ്ചരക്കണ്ടി റോഡില്‍ കീഴല്ലൂര്‍ കുറ്റിക്കരയിലാണ് മൂന്നാം കവാടം പണിയുന്നത്. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ 7 മീറ്റര്‍ ടാറിങ്, നടപ്പാത, ഓവുചാല്‍, തെരുവുവിളക്ക്, ട്രാഫിക് സിഗ്നലുകള്‍ എന്നിവയും ക്രമീകരിക്കും. പാതയുടെ സൗന്ദര്യ വല്‍ക്കരണത്തിനായി പൂച്ചെടികള്‍ വച്ചു പിടിപ്പിക്കുവനും പദ്ധതിയുണ്ട്. കുറ്റിക്കരയില്‍ നിന്നും രണ്ട് കിലോ മീറ്ററാണ് അപ്രോച്ച് റോഡ്. ഇതില്‍ 500 മീറ്റര്‍ ദൂരം കീഴല്ലൂര്‍ പഞ്ചായത്തിന്റെ പരിധിയിലാണ്. പഞ്ചായത്തില്‍ നിന്നും റോഡ് ഏറ്റെടുത്താണ് കിയാല്‍ നവീകരണം നടത്തുന്നത്.

Image result for vineeth sreenivasan

വിമാനത്താവളത്തിന്റെ പ്രധാന കവാടം ഭാവിയില്‍ ഇവിടേക്ക് മാറ്റാനും സാധ്യതയുണ്ട്. നിലവില്‍ എമര്‍ജന്‍സി എക്‌സിറ്റ് ആയാണ് ഇത് പരിഗണിക്കുന്നത്. കിയാലിന്റെ പരിധിയിലുള്ള റോഡിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞു. ഇതു വഴി വിമാനത്താവളത്തിലേക്ക് പ്രര്വേശിച്ചാല്‍ നിര്‍ദിഷ്ട ടൗണ്‍ഷിപ്പ് , ബസ്സ്, ടാക്‌സി സ്റ്റാന്റുകള്‍, ടിപ്പാര്‍ച്ചര്‍, എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനാകും.

vineeth sreenivasan- introduced- new theme song- for kannor airport

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES