Latest News

അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്‌നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും ഇന്നോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു; ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്കു മുന്നില്‍ വലിയ ചിത്രമായി എത്തിക്കുമെന്ന് കുറിച്ച് വിനയന്‍; തിരക്കഥയെഴുതാനായി വിനയന്‍ വിളിച്ചെന്ന കുറിപ്പുമായി അഭിലാഷ് പിള്ളയും

Malayalilife
 അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്‌നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും ഇന്നോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു; ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്കു മുന്നില്‍ വലിയ ചിത്രമായി എത്തിക്കുമെന്ന് കുറിച്ച് വിനയന്‍; തിരക്കഥയെഴുതാനായി വിനയന്‍ വിളിച്ചെന്ന കുറിപ്പുമായി അഭിലാഷ് പിള്ളയും

മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ച് വിനയന്‍ സംവിധാനം ചെയ്ത ചിത്രം ആണ് 'അത്ഭുതദ്വീപ്'. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.സിനിമ പുറത്തിറങ്ങി 18 വര്‍ഷങ്ങള്‍ക്ക് ശേഷം 'അത്ഭുതദ്വീപ് 2' വരുന്നുവെന്ന്  വിനയന്‍ അറിയിച്ചിരുന്നു. ഇപ്പോളിതാ പൃഥിരാജിന്റെ ആടുജീവിതം റിലീസിനെത്തിയപ്പോള്‍ വിനയന്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

'ആടുജീവിതം' സിനിമയിലൂടെ പൃഥ്വിരാജ് അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന നടനായി മാറിയതില്‍ സന്തോഷമുണ്ടെന്ന് ആണ് ലംവിധായകന്‍ വിനയന്‍ കുറിച്ചത്. പൃഥ്വിരാജിന് മലയാള സിനിമ വിലക്ക് ഏര്‍പ്പെടുത്തിയ കാലത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

വിനയന്റെ കുറിപ്പ്:

2005 ഏപ്രില്‍ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസു ചെയ്തത്.. പരിമിതമായ ബഡ്ജറ്റില്‍ ആയിരുന്നെങ്കിലും ഗിന്നസ് പക്രു ഉള്‍പ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ പങ്കെടുപ്പിച്ചു വലിയ ക്യാന്‍വാസിലായിരുന്നു ചിത്രം പൂര്‍ത്തിയാക്കിയത്.. അത്ഭുതദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വര്‍ഷത്തിനു ശേഷം ആടുജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നു...

ഒത്തിരി സന്തോഷമുണ്ട്.. അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു.. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതല്‍ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നു കരുതുന്നു.. എന്നും വിനയന്‍ കുറിച്ചു.

ഇതിനിടെ അത്ഭുതദ്വീപിന്റെ തിരക്കഥയെഴുതാനായി വിനയന്‍ വിളിച്ചെന്ന കുറിപ്പുമായി അഭിലാഷ് പിള്ളയും സോഷ്യല്‍മീഡിയയിലെത്തി

അഭിലാഷ് പിള്ളയുടെ കുറിപ്പ് ഇങ്ങനെ

വര്‍ഷങ്ങള്‍ക്കു മുന്നേ ഇതേ ദിവസം തൃശ്ശൂരില്‍ പി സി തോമസ് സാറിന്റെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിന്ന് ക്ലാസ്സ് കട്ട് ചെയ്തു ജോസ് തിയേറ്ററില്‍ പോയി കണ്ട സിനിമയാണ് അത്ഭുതദ്വീപ്, അന്ന് ആ സിനിമ കണ്ട് അത്ഭുതപ്പെട്ടപ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്നും ആ തിരക്കഥയെഴുതാന്‍ വിനയന്‍ സാര്‍ എന്നെ വിളിക്കുമെന്നും... ഈ വര്‍ഷം തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയും എന്നാണ് വിശ്വാസം വലിയ ക്യാന്‍വാസിലാണ് ചിത്രമൊരുങ്ങുന്നത്. എല്ലാവരെയും വിസ്മയിപ്പിക്കാന്‍ അത്ഭുതദ്വീപിലെ കുഞ്ഞു വലിയ താരങ്ങള്‍ ഉടന്‍ തന്നെ എത്തും ഒപ്പം കുറെയധികം സര്‍പ്രൈസ്‌കളും ??

vinayan about prithviraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES