Latest News

റേച്ചല്‍ സിനിമയുടെ ഓഫര്‍ വന്നിരുന്നെങ്കിലും രണ്ട് നായികമാരുടെ സബ്ജക്റ്റ് ആയതിനാല്‍ വേണ്ടെന്ന് വച്ചു; രണ്ട് നായികമാരായതുകൊണ്ട് റോളിന് ഇമ്പോര്‍ട്ടന്‍സ് ഉള്ള പോലെ തോന്നിയില്ല;  വിമലാ രാമന്‍ പങ്ക് വച്ചത്

Malayalilife
 റേച്ചല്‍ സിനിമയുടെ ഓഫര്‍ വന്നിരുന്നെങ്കിലും രണ്ട് നായികമാരുടെ സബ്ജക്റ്റ് ആയതിനാല്‍ വേണ്ടെന്ന് വച്ചു; രണ്ട് നായികമാരായതുകൊണ്ട് റോളിന് ഇമ്പോര്‍ട്ടന്‍സ് ഉള്ള പോലെ തോന്നിയില്ല;  വിമലാ രാമന്‍ പങ്ക് വച്ചത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആയിരുന്നു വിമലരാമന്‍. ഒരുകാലത്ത് ധാരാളം മലയാളം സിനിമകളില്‍ ഇവര്‍ നിറഞ്ഞു നിന്നിരുന്നു. 
വിമല രാമന്റെ പ്രണയകാലം എന്ന സിനിമയും അതിലെഒരു വേനല്‍ പുഴയില്‍ തെളിനീരില്‍എന്ന് തുടങ്ങുന്ന ഗാനവുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ കുറച്ച് കാലമായി അവര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു.

എന്നാല്‍ ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രം റേച്ചലില്‍ തനിക്ക് അവസരം ലഭിച്ച കാര്യമാണ് നടി വ്യക്തമാക്കിയത്.  സിനിമ രണ്ട് നായികമാരുള്ള സബ്ജക്റ്റ് ആണ് സംസാരിക്കുന്നതെന്നും അതിനെ ഒരു നായികയുടെ റോളിലേക്കാണ് തന്നെ വിളിച്ചതെന്നും വിമല രാമന്‍ പറയുന്നു. കഥ തനിക്ക് നല്ല രീതിയില്‍ ഇഷ്ടപ്പെട്ടെന്നും എന്നാല്‍ തന്റെ കഥാപാത്രത്തിന് അത്രയും ഇമ്പോര്‍ട്ടന്‍സ് ഉണ്ടെന്ന് തോന്നാത്തതുകൊണ്ട് ഒഴിവാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു എന്നും എന്നാല്‍ തന്നെ കഥാപാത്രവുമായി ഒത്തുപോകാന്‍ കഴിയാതിരുന്നത് കൊണ്ടാണ് അത് വേണ്ട എന്ന് വച്ചത് എന്നുമാണ് ഇപ്പോള്‍ താരം പറയുന്നത്.ആ സിനിമയില്‍ ഹണി റോസ് ചെയ്ത കഥാപാത്രം ആണോ തനിക്ക് ഫിക്‌സ് ചെയ്തിരുന്നത് എന്നും അതോ മറ്റ് കഥാപാത്രം ആണോ ചെയ്യാന്‍ ഉണ്ടായിരുന്നത് എന്നും അറിയില്ലായിരുന്നു എന്നും നടി വ്യക്തമാക്കുന്നു.എന്നാല്‍ ഹണി റോസ് വേഷം നന്നായി ചെയ്തിട്ടുണ്ട് എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
 

vimala raman about rechel movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES