Latest News

മാതാപിതാക്കള്‍ക്ക് വേദനാജനകമായ സാഹചര്യം; എന്റെ ഭാഗത്താണ് തെറ്റുകള്‍; പതിനഞ്ചുകാരിയായ മകള്‍ കാര്യങ്ങള്‍ മനസിലാക്കി തങ്ങളെ പിന്തുണക്കുന്നു; മോന് സാഹചര്യം മനസിലായി വരുന്നതേയുള്ളൂ; ദര്‍ശനയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് വിജയ് യേശുദാസ് പങ്ക് വച്ചത്

Malayalilife
മാതാപിതാക്കള്‍ക്ക് വേദനാജനകമായ സാഹചര്യം; എന്റെ ഭാഗത്താണ് തെറ്റുകള്‍; പതിനഞ്ചുകാരിയായ മകള്‍ കാര്യങ്ങള്‍ മനസിലാക്കി തങ്ങളെ പിന്തുണക്കുന്നു; മോന് സാഹചര്യം മനസിലായി വരുന്നതേയുള്ളൂ; ദര്‍ശനയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് വിജയ് യേശുദാസ് പങ്ക് വച്ചത്

യേശുദാസിന്റെ മകന്‍ എന്നതിനപ്പുറത്തേക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കാനും
നിരവധി ഹിറ്റുഗാനങ്ങള്‍ സമ്മാനിച്ച് ഏറെ ആരാധകരെ ഉണ്ടാക്കിയ ഗായകനാണ് വിജയ് യേശുദാസ്. ഏറെ നാാളുകളായി വിജയ് യേശുദാസിന്റെ വിവാഹ ജീവിതവും വേര്‍പിരിയലും  അടക്കം പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഭാര്യയുമായി  വേര്‍പിരിഞ്ഞാണ് വിജയ് താമസിക്കുന്നത്. 

എന്താണ് വിജയ് യേശുദാസിനും ഭാര്യയ്ക്കുമിടയിലെ പ്രശ്‌നം എന്നതിനെക്കുറിച്ച് താരം ഇതുവരെ എവിടെയും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ വിവാഹ ജീവിതത്തിലെ വിള്ളലിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.

തങ്ങള്‍ക്ക് കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്നും മക്കള്‍ എല്ലാ തീരുമാനത്തിലും തന്നെയും ദര്‍ശനയെയും പിന്തുണയ്ക്കുന്നുണ്ടെന്നും വിജയ് പറയുന്നു. 

എന്റെയും ദര്‍ശനയുടെയും ഭാഗത്തു നിന്നു നോക്കുമ്പോള്‍ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. അതിന് കുറച്ചു സമയം ആവശ്യമാണ്. അവര്‍ക്കെല്ലാവര്‍ക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ഒരുപരിധി വരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കള്‍ക്ക് ഞങ്ങളുടെ സാഹചര്യം കുറേക്കൂടി മനസ്സിലാക്കാനുള്ള പ്രായമായി. 

മകള്‍ക്ക് വളരെ പക്വതയുണ്ട്. അവള്‍ എല്ലാക്കാര്യങ്ങളും മനസ്സിലാക്കുകയും എന്നെയും ദര്‍ശനയെയും പിന്തുണയ്ക്കുകയും ചെയ്യും. മകള്‍ക്ക് ഇപ്പോള്‍ 15 വയസ്സും മകന് 9 വയസ്സുമാണ്. അവന്‍ ചെറിയ രീതിയില്‍ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസ്സിലായി വരുന്നതേയുള്ളു. എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോടു പറയുന്നതും എളുപ്പമല്ല. നമ്മളാണ് തെറ്റുകാര്‍ എന്നു പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കില്‍ അതിലൊരു അര്‍ഥവുമില്ല. റിലേഷന്‍ഷിപ്പില്‍ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. ജീവിതത്തില്‍ എനിക്ക് മക്കളെ ഉപദേശിക്കാന്‍ താത്പര്യമില്ല', വിജയ് യേശുദാസ് പറഞ്ഞു.  

5 വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2007-ലാണ് വിജയ് യേശുദാസും ദര്‍ശനയും വിവാഹിതരായത്. അമേയ, അവ്യാന്‍ എന്നിവരാണ് മക്കള്‍. ഏറെക്കാലമായി വിജയ്യുടെയും ദര്‍ശനയുടെയും വിവാഹമോചനവാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും പരസ്യ പ്രതികരണമൊന്നും ഇരുവരും നടത്തിയിരുന്നില്ല.

vijay yesudas opens up about his personal life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക