കച്ചേരിവേദികളിലും റിയാലിറ്റിഷോ വേദികളിലുമെല്ലാം നിറസാന്നിധ്യമാണ് മിഥുന്‍. പാട്ടും കൂട്ടുമായി മലയാള സിനിമാ മേഖലയില്‍ ചുവടുറപ്പിച്ചിരിക്കുന്ന മിഥുന്‍ ജയരാജും ഭാര്യ ഇന്ദുവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയില്‍ മെന്റര്‍മാരായി ഇരുവരുമുണ്ടായിരുന്നു. ഇവരുടെ മകളും ഇടയ്ക്ക് ഷോയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് ഇവര്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രിയമുള്ളവളേ ഇരു കടലുകള്‍ക്ക് ഇപ്പുറവും അപ്പുറവുമാണ് നമ്മളെന്നാലും ഹൃദയം കൊണ്ട് ഞാന്‍ നിന്നരികല്‍ തന്നെയുണ്ട് . ഇരു മെയ്യും ഒരു മനസ്സുമായി നമ്മള്‍ ഒന്നുചേര്‍ന്ന് യാത്ര തുടര്‍ന്ന ഈ 14 സംവത്സരവും അനിര്‍വ്വചനീയമായ സന്തോഷം നിന്റെ ജീവിതത്തില്‍ പകരുവാന്‍ സാധിച്ചതില്‍ ഞാനതീവ കൃതാര്‍ത്ഥനാണെന്നു പറയുവാന്‍ ഞാനീ അവസരം വിനിയോഗിക്കുന്നു. ഇത്രയും നല്ല ജിവിത സഹയാത്രികനെ കിട്ടിയതില്‍ നീ അതീവ സന്തുഷ്ട ആണെന്ന തിരിച്ചറിവു എന്നെയും സന്തുഷ്ടനാക്കുന്നു. ഇനി മുമ്പോട്ടുള്ള യാത്രയിലും നമ്മള്‍ ഇതു പോലെ തന്നെ അനവരതം, അനസ്യൂതം യാത്ര തുടരുമെന്ന പ്രതീക്ഷയോടു കൂടെ, വിവാഹ വാര്‍ഷിക മംഗളദിന ശുഭാശംസകള്‍ നേരുന്നു
(നബി; അക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഈ കുറിപ്പ് വായിക്കാനിടയുള്ള നമ്മുടെ കുരുപ്പിനോട് നീ പറഞ്ഞ് മനസ്സിലാക്കണം. എന്റെയും നിന്റെയും ആയുരാരോഗ്യത്തിന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു. Heppy anniversary മിഥുന്‍ കുറിച്ചു.
ആനിവേഴ്സറി ആശംസകളുമായി ആദ്യമെത്തിയത് സയനോരയായിരുന്നു. ഞങ്ങളുടെ കരളിന്റെ കഷണങ്ങള്‍ക്ക് ആശംസ എന്നായിരുന്നു സജീഷിന്റെ കമന്റ്. ഇനിയും കൂടുതല്‍ കൂടുതല്‍ അനിര്‍വചനീയമായ(ഇടയ്ക്ക് നിര്‍വചനീയവും ആവാം) സന്തോഷങ്ങള്‍ നിറഞ്ഞ ജീവിതം ആശംസിക്കുന്നു എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.