സിനിമയിലൂടെ സ്ത്രീ വേഷത്തിലെത്തിയ നിരവധി നടന്മാരുണ്ട്. മലയാളത്തിലും തമിഴിലും ഇത്തരം മാറ്റങ്ങളില്‍ നടന്‍മാര്‍ എത്തിട്ടുയിട്ടുമുണ്ട്. മലയാളത്തില്‍ ദിലീപിന്റെ മായമോഹിനിയും ജഗതിയുടെ ഷണ്‍മുഗിയുമെല്ലാം സൂപ്പര്‍ ഹിറ്റആയിരുന്നു. ഇപ്പോള്‍ തമിഴിലും അത്തരം ഒരു പരീക്ഷണട്ടിനു തയ്യാറായിരിക്കുകയാണ് നടന്‍ വിജയ് സേതുപതി. സ്ത്രീ വേഷത്തിലെത്തി ആരാധകരെ ഞെട്ടിച്ചു. സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തിയ താരം സുന്ദരിയായി മാറിയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രീകരണത്തിനിടെയിലുള്ള തകര്‍പ്പന്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. നീല സാരിയും ചുവന്ന ബ്ലൗസും ധരിച്ച താരം നൃത്തം ചെയ്യുന്ന രീതിയില്‍ ഒരു വീഡിയോ ആണ് വൈറലായത്. ശില്‍പ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയോടൊപ്പമുള്ള ആദ്യ ദിവസം എന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. നേരത്തെ ചുവന്ന സാരിയും മാലയും കമ്മലും അതിനൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ചാണ് വിജയിയുടെ ചിത്രം പുറത്ത വന്നിരുന്നു.
വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തില്‍ ശില്‍പ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. അനീതി കഥൈകള്‍ എന്നായിരുന്നു സിനിമയുടെ ആദ്യ പേര്. രമ്യ കൃഷ്ണന്‍, സാമന്ത അക്കിനേനി, മിഷ്‌കിന്‍, ഭഗവതി, പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.