Latest News

വിജയ് ആന്റണി നായകനായി എത്തുന്ന പുതിയ ചിത്രം തമിലരസനില്‍ നായികയായി രമ്യ നമ്പീശന്‍ എത്തുന്നു

Malayalilife
വിജയ് ആന്റണി നായകനായി എത്തുന്ന  പുതിയ ചിത്രം തമിലരസനില്‍ നായികയായി രമ്യ നമ്പീശന്‍ എത്തുന്നു

ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തമിലരസന്‍. ഒരു ആക്ഷന്‍ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിജയ് ആന്റണിയാണ് ചിത്രത്തല്‍ നായകനായി എത്തുന്നത്.  2012ല്‍ പ്രദര്‍ശനത്തിനെത്തിയ നാന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് ആന്റണി സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് 2014ല്‍ പ്രദര്‍ശനത്തിനെത്തിയ സലീം എന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുകയും അഭിനയിക്കുകയും ചെയ്യതു. നിരവധി ചിത്രങ്ങളില്‍ നടനായും സഹനടനായും അഭിനയിച്ചു. ഇന്ത്യ പാക്കിസ്ഥാന്‍, നമ്പ്യാര്‍, യമന്‍, അണ്ണാദുരൈ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. തന്റെ കരിയറിലെ മറ്രൊരു ഹിറ്റ് സമ്മാനിക്കാനായി  വിജയ് ആന്റണി വീണ്ടും എത്തുന്നു.

പോലീസ് ആയിട്ടാണ് വിജയ് തമിലരസന്‍ എന്ന ചിത്രത്തില്‍ വിജയ് ആന്റണി അഭിനയിക്കുന്നത്.  വിജയ് ആന്റണിയുടെ നായികയായി രമ്യമ്പീശന്‍ എത്തും എന്നാണ് അണിയറപ്രവര്‍ത്തകന്‍ അറിയിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. പ്രണവ്, യോഗി ബാബു, പാണ്ടിരാജന്‍, മഹത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

vijay-antony-new-film-thamilarasan-ramya-nambeesan-play-major-role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES