ബോളിവുഡില്‍ വ്യത്യസ്തമായ കഥാപാത്രങ്ങല്‍ ചെയ്യുന്ന നടിയാണ് വിദ്യ ബാലന്‍. തനിക്ക് യോജിച്ച ശക്തവുമായ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയും വിദ്യ ബാലന്‍ തന്നെ. വിവാഹം കഴിഞ്ഞുവെങ്കിലും സിനിമയില്‍ സജിവ സാന്നിധ്യമായ വിദ്യയ്ക്ക് ശക്തമായ പിന്തുണയുമായി ഭര്‍ത്താവ് സിദ്ധാര്‍ത്ഥുണ്ട്. നടി നടന്‍മാരുടെ പിറന്നാളുകള്‍ക്കും വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്കും എല്ലാം സര്‍പ്രൈസുകള്‍ നല്‍കാറുണ്ട്. അത്തരത്തില്‍ ഒരു കിടിലന്‍ സര്‍പ്രൈസാണ്.നടി വിദ്യബാലന്റെ 40ാം പിറന്നാളിന് ഭര്‍ത്താവ് ഒരുക്കിയത്
2003ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് വിദ്യയ്ക്ക് 70കളിലെ നായികയാവാനായിരുന്നു എക്കാലത്തേയും ആഗ്രഹം. ഒരിക്കലും നടക്കാനാവാത്ത ആഗ്രഹം തന്നാലാവും വിധം നടത്തി കൊടുത്തിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.വിദ്യ ബാലന്‍ ജനിച്ച വര്‍ഷമായ 1979ല്‍ പുറത്തിറങ്ങിയ കുറച്ച് ചിത്രങ്ങളുടെ പോസ്റ്ററുകളില്‍, വിദ്യയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തുകൊണ്ടാണ് സിദ്ദാര്‍ത്ഥ് വിദ്യയ്ക്ക സര്‍പ്രൈസ് നല്‍കിയത്. 1979ല്‍ ജനിച്ച താരമെന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുമുണ്ട്. പോസ്റ്ററുകളുടെ വീഡിയോ ഇവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്
എന്‍.ടി ആറിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ എന്‍.ടി ആറിന്റെ ഭാര്യയുടെ വേഷത്തില്‍ വിദ്യയെത്തുന്നത് ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. തുമാരി സുലു എന്ന ബോളിവുഡ് ചിത്രമായിരുന്നു വിദ്യയുടെ അവസാനം റിലീസായ ചിത്രം