മലയാളികള്‍ക്ക് സുപരിചിതയായ നടി ദിവ്യ ഉണ്ണിയുടെ സഹോദരി വിവാഹിതയാവുന്നു. സിങ്കപ്പൂരിലെ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനായ സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. ചെന്നൈ സ്വദേശിയാണ് സഞ്ജയ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.
'ഡോക്ടര്‍ ലവ്' എന്ന സിനിമയിലൂടെയാണ് വിദ്യ ഉണ്ണി മലയാളികള്‍ക്ക് പ്രിയങ്കരിയായയത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. എങ്കിലും ഡോക്ടര്‍ ലൗവിന് ശേഷം കൂടുതല്‍ സിനിമകളില്‍ വിദ്യയെ പ്രേക്ഷകര്‍ കണ്ടില്ല. ചേച്ചി ദിവ്യ ഉണ്ണിക്കൊപ്പംവും അല്ലാതെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
മലയാളം, തമിഴ്,ഹിന്ദി എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ ഉണ്ണിയുടെ പ്രണയവര്‍ണ്ണങ്ങള്‍ , ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധാരാളം ടി വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.