Latest News

വേറിട്ട രീതിയില്‍ 'ശകുന്തളാ ദേവി'യുടെ റിലീസ് പ്രഖ്യാപിച്ച് വിദ്യാബാലന്‍! വീഡിയോ വൈറല്‍

Malayalilife
വേറിട്ട രീതിയില്‍ 'ശകുന്തളാ ദേവി'യുടെ റിലീസ് പ്രഖ്യാപിച്ച് വിദ്യാബാലന്‍! വീഡിയോ വൈറല്‍

വിദ്യാബാലന്‍ നായികയായെത്തിയ പുതിയ ചിത്രമാണ്  'ശകുന്തളാ ദേവി'. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് താരം തന്നെയാണ് മിഷന്‍ മംഗളിന് ശേഷം വിദ്യാ ബാലന്‍ അഭിനയിക്കുന്ന ചിത്രമാണ് 'ശകുന്തളാ ദേവി'. ഇന്ത്യയുടെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. 

ചിത്രത്തിന്റെ റിലീസ് കൃത്യമായി ഇന്നേയ്ക്ക് 148 ദിവസം കഴിഞ്ഞാണ് എന്നാണ് ആദ്യം വീഡിയോയില്‍ വിദ്യാ ബാലന്‍ പറയുന്നത്. കണക്കുകൂട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വിദ്യാ ബാലന്‍ മറ്റൊരു സൂചന കൂടി നല്‍കുന്നുണ്ട്. 2020 മെയ് എട്ടിനാണ് ചിത്രത്തിന്റെ റിലീസ്. എന്തായാലും നേരത്തേ ചിത്രത്തിലെ താരത്തിന്റെ ലുക്ക് വൈറലായത് പോലെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ലണ്ടനിലും ഇന്ത്യയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ശകുന്തള ദേവിയുടെ വ്യക്തി പ്രഭാവവും അവരുടെ മഹത്തരമായ ജീവിതവുമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായതിന് കാരണം എന്നും ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാള്‍ അവരായി എത്തുന്നതില്‍ ഉള്ള ആകാംക്ഷയിലാണ് താനെന്നുമാണ് ചിത്രത്തെ കുറിച്ച് നേരത്തേ വിദ്യാ ബാലന്‍ പറഞ്ഞത്. ശകുന്തള ദേവിയുടെ ഇരുപത് വയസ്സു മുതല്‍ അവസാനകാലം വരെയുള്ള ഗെറ്റപ്പിലാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ എത്തുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

Read more topics: # vidhya balan movie,# sakundhala devi
vidhya balan movie sakundhala devi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES