ഒരു കഥാപാത്രം മാത്രമുള്ള,പത്ത് ടെക്നീഷ്യന്മാർ മാത്രം വർക്ക് ചെയ്ത, പത്തു ദിവസം മാത്രം ഷൂട്ട് ചെയ്ത് പൂർത്തിയായ "18 പ്ലസ്" എന്ന ചിത്രത്തിലെ വീഡിയോ ഗാനം, പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഭാവന സത്യകുമാർ എഴുതിയ വരികൾക്ക് സഞ്ജയ് പ്രസന്നൻ സംഗീതം പകർന്ന് സിതാര കൃഷ്ണകുമാർ ആലപിച്ച " മിഴിയിൽ നിറയും..... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
വി ലൈവ് സിനിമാസിന്‍റേയും ഡ്രീം ബിഗ് അമിഗോസിന്‍റെയും ബാനറിൽ എ കെ വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണിത്. പൂർണമായും ഒരേ ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന സിനിമയാണ് എന്നതാണ് "18+"ന്‍റെ പ്രത്യേകത. പരീക്ഷണ സിനിമയായി ഒരുങ്ങുന്ന "18+" ഉടൻ പ്രദർശനത്തിനെത്തും.
മലയാളത്തിന് ഒപ്പം തമിഴിലും ചിത്രം നിര്‍മ്മിക്കുന്നുണ്ട്. ഒരാൾ മാത്രമുള്ള ചിത്രം എന്നതിന് പുറമെ ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ പ്രായം കുറഞ്ഞവരാണെന്ന പ്രത്യേകതയും ഉണ്ട്. ഛായാഗ്രഹണം-ദേവൻ മോഹൻ, എഡിറ്റിംഗ്- അർജുൻ സുരേഷ്, സംഗീതം-സഞ്ജയ് പ്രസന്നൻ, ഗാനരചന- ഭാവന സത്യകുമാർ, ആർട്ട്-അരുൺ മോഹൻ, സ്റ്റില്‍സ്- രാഗൂട്ടി, പരസ്യകല- നിഥിന്‍, പ്രൊഡക്ഷൻ കൺസൾട്ടന്‍റ്-ഹരി വെഞ്ഞാറമൂട്,പി ആർ ഒ- എ എസ് ദിനേശ്.