Latest News

ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ അന്തരിച്ചു; വിട പറഞ്ഞ് റിട്ട ഹെഡ് നഴ്‌സായിരുന്ന സുലോചന; സംസ്‌കാരം ഇന്ന് കോട്ടയത്തുള്ള വസതിയില്‍

Malayalilife
 ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ അന്തരിച്ചു; വിട പറഞ്ഞ് റിട്ട ഹെഡ് നഴ്‌സായിരുന്ന സുലോചന; സംസ്‌കാരം ഇന്ന് കോട്ടയത്തുള്ള വസതിയില്‍

ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ സുലോചന.ടി അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പില്‍ സംസ്‌ക്കാരം നടക്കും. കോട്ടയം ജനറല്‍ ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്‌സായിരുന്നു സുലോചന.

മകന്‍ രാജേഷ് രാജപ്പന്‍ ആണ് മരണവാര്‍ത്ത പങ്കുവച്ചത്. മക്കള്‍ രാജേഷ്.ആര്‍ (ക്ലറിക്കല്‍ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം) രാജീവ്. ആര്‍ (മാക്‌സ് ഹോസ്പിറ്റല്‍ ഡല്‍ഹി) മരുമക്കള്‍. മഞ്ജുഷ. വി.രാജു,അനുമോള്‍.ആര്‍ (AIMS ഹോസ്പിറ്റല്‍ ഡല്‍ഹി).

2016-ലാണ് പാരഡികളുടെ രാജാവായ നടന്‍ രാജപ്പന്‍ വിടവാങ്ങിയത്. ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലയിലിരിക്കെയായിരുന്നു അന്ത്യം.കോട്ടയത്ത് ജനിച്ച വി ഡി രാജപ്പന്‍ ഒരുകാലത്ത് കഥാപ്രസംഗ വേദികളില്‍ നിറഞ്ഞു നിന്ന കലാകാരനായിരുന്നു.

 

vd rajappans wife sulojana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES