ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി വന്നതിന് പിന്നാലെ സംഗീത സംവിധായകനും ഗാന രചയിതാവുമായ വയലാര്‍ ശരത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും ചിത്രവും വിവാദത്തിലേക്ക്. ശബരിമലയയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും സന്ദര്‍ശിക്കാം എന്ന വിധി വന്നതിന് പിന്നാലെ കുളിക്കടവ് ചിത്രം പങ്കുവെച്ചാണ് നര്‍മ രൂപേണ വയലാര്‍ ശരത് കുളിക്കടവ് രംഗം പങ്കുവച്ചത്.
എന്നാല്‍ സ്ത്രികളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു. വയലാറിന്റെ മകനായി തന്നെ കൂട്ടാന്‍ കഴിയില്ലെന്നും ,.അദ്ദേഹത്തിന്റെ മകനായി ജനിക്കേണ്ടവനല്ലെന്നും കമന്റിട്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തി.
അര്‍ധനഗ്‌നകളായ ഏതാനും സ്ത്രീകള്‍ ഒരു കളിക്കടവില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം കിട്ടിയതാണ്, അടുത്ത സീസണിലെ പമ്പ എന്നാണ് ശരത് കുറിച്ചത്.എന്നാല്‍, ഈ പോസ്റ്റിനെതിരേ വന്‍ വിമര്‍ശനമാണ് ഫെയ്‌സ്ബുക്കില്‍ ഉയര്‍ന്നത്.
്. അച്ചനും മകനും തമ്മില്‍ ആനേം ചേനേം തമ്മിലുള്ള വ്യത്യാസം, മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന വരികള്‍ ഓര്‍മയുണ്ടോ അച്ഛന്റെ. ഇടയ്ക്കൊന്നു കേട്ട് നോക്ക് എന്നിങ്ങനെ പോവുന്നു കമന്റുകള്‍. ശരത്തിന്റെ പോസ്റ്റ് അനുകൂലിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.
എന്നാല്‍, താന്‍ വെറുമൊരു ട്രോള്‍ എന്ന രീതിയില്‍ മാത്രമേ ആ പോസ്റ്റ് കണ്ടിട്ടുള്ളു എന്ന് ശരത് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. 'എനിക്ക് കിട്ടിയ ഒരു ട്രോള്‍ മെസേജ് ഞാന്‍ ഇട്ടതാണ്. ഒരു കോടതി വിധിയെ പരിഹസിച്ചു കൊണ്ട കിട്ടിയതിനെ പോസ്റ്റ് ചെയ്തതാണ്. അല്ലാതെ എന്റെ അഭിപ്രായമല്ല. ഞാന്‍ ഒരു സ്ത്രീ വിരുദ്ധനല്ല. എന്നെ വളര്‍ത്തിയത് എന്റെ അമ്മയും സഹോദരിമാരും, ഭാര്യയും എല്ലാവരും ചേര്‍ന്നാണ് അങ്ങനെയുള്ള ഞാന്‍ എങ്ങനെ സ്ത്രീ വിരുദ്ധനാവും.
സീരിയസ്സായി ഞാന്‍ ചെയ്തതല്ല. ഞാന്‍ പറയുന്നത് ഈ സ്ഥാനം പോര സ്ത്രീയ്ക്ക് എന്നാണ്. എനിക്ക് എങ്ങനെ കളിയാക്കാനാവും. വിശ്വാസങ്ങളൊക്കെ ഓരോരുത്തരുടെ കാര്യങ്ങളാണ്. നിയമപരമായി കൊണ്ടു വരേണ്ട കാര്യമാണെന്ന് തോന്നുന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായമാണ്.പുരുഷനേക്കാളും വളരെയധികം ഉയരത്തിലാണ് സ്ത്രീ. ഏറ്റവും വലിയ പുരുഷബിംബമായ ശ്യംഗമാണ് എവറസ്റ്റ്. സ്ത്രീ ബിംബമായ പസഫിക്ക് സമുദ്രത്തിലെ മരിയാനോ ട്രഞ്ചിന് എവറസ്റ്റിനേക്കാളും ആഴമുണ്ട്. പ്രകൃതി തന്നെ പറഞ്ഞ് തന്നിട്ടുള്ള കാര്യമാണിത്.
പുരുഷനേക്കാളും വളരെ ഉയരത്തിലാണ് സ്ത്രീക്ക് സ്ഥാനമാണ് ഉള്ളത് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികളുണ്ടല്ലോ സ്ത്രീ പ്രകൃതിയാണ്. വിവാഹേതേര ബന്ധത്തെ ആസ്പദമാക്കിയുള്ള വിധിയെ കുറിച്ച് ഞാന്‍ ചിന്തിക്കേണ്ട കാര്യമില്ല കാരണം ഞാനും എന്റെ ഭാര്യയും പിണങ്ങിയാല്‍ മാത്രമേ മൂന്നാമതൊരാള്‍ വരുന്നുളളു. എന്റെ കുടുബത്തില്‍ അതിന്റെ ആവശ്യമില്ല കാരണം ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. ഞാനും ഇറങ്ങി പോവില്ല അവളും ഇറങ്ങിപ്പോവില്ല.
ശബരിമല പ്രശ്നം ഒരു വാക്കില്‍ പറയാനാവില്ല.വിശ്വാസവും ആചാരവും തമ്മിലുള്ള കാര്യമാണ്. ഈ ഒരു വിധിയെ മാനിച്ച് എത്ര സ്ത്രീകള്‍ ശബരിമലയ്ക്ക് പോവും? എനിക്ക് തോന്നുന്നില്ല ഒരു വിശ്വാസിയായ സ്ത്രീക്ക് പോവാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റേടത്തിന്റെ പേരില്‍ പോയാലും പലര്‍ക്കും ഉള്ളില്‍ പേടി തോന്നുമെന്നും അദ്ദേഹം പ്രതികരിച്ചു.