അമേരിക്കന്‍ മോഡല്‍ ജിജി ഹാഡിഡിനെ ചുംബിച്ച വരുണ്‍ ധവാനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ആണ് ഉയര്‍ന്നത്. നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ച് ഇവന്റില്‍ നടന്ന ഡാന്‍സ് പരിപാടിയുടെ ഇടയിലാണ് വേദിയിലെത്തിയ ജിജിയെ വരുണ്‍ ധവാന്‍ എടുത്തുയര്‍ത്തി ചുംബിച്ചത്.
അനുവാദം ചോദിക്കാതെയാണ് വരുണ്‍ ജിജിയെ എടുത്തുയര്‍ത്തി ഉമ്മ വച്ചത് എന്നായിരുന്നു ആരോപണം. അപ്രതീക്ഷിതമായി ഉമ്മവെച്ചത് ജിജിയെ വല്ലാതെയാക്കിയെന്നും ചിലര്‍ വിമര്‍ശിച്ചു. ജിജിയെ പോലുള്ള സൂപ്പര്‍മോഡലിന് പോലും രക്ഷയില്ല എന്ന തരത്തിലായിരുന്നു വിമര്‍ശനം.
വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി വരുണ്‍ ധവാന്‍ തന്നെ രംഗത്തെത്തി. മുന്‍കൂട്ടി തയാറാക്കിയ സ്‌ക്രിപ്റ്റ് അനുസരിച്ചാണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു നടന്‍ ട്വിറ്ററിലൂടെ കുറിച്ചത്. വരുണ്‍ എടുത്തുയര്‍ത്തുന്ന വീഡിയോ ജിജിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.തന്റെ ബോളിവുഡ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ വരുണ്‍ ധവാന് നന്ദി എന്ന അടിക്കുറിപ്പോടെയാണ് ജിജി വീഡിയോ പങ്കുവെച്ചത്.