ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തേക്ക് അരങ്ങേറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. വരുണ്‍ ധവാന്‍ നായകനായ ചിത്രം ഇക്കഴഞ്ഞ ഡിസംബര്‍ 25 നാണ് തിയേറ്ററുകളില്‍ എത്തിയത്. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ കീര്‍ത്തിയും ഈ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലായിരുന്നു. വരുണ്‍ ധവാനൊപ്പമുള്ള പ്രമോഷന്‍ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് കീര്‍ത്തിയെ ഡേറ്റ് ചെയ്യാന്‍ ബോളിവുഡില്‍ പല നടന്മാരും ആഗ്രഹിച്ചതായി വരുണ്‍ ധവാന്‍ പറഞ്ഞു. 'മുംബൈയില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ചില നടന്മാര്‍ അടക്കം പലരും എനിക്ക് മെസേജ് അയച്ച് കീര്‍ത്തിയുടെ നമ്പര്‍ ചോദിച്ചിരുന്നു. പക്ഷെ കീര്‍ത്തിയുടെ സുരക്ഷിതത്വം എന്റെ ഉത്തരവാദിത്വം ആയിരുന്നു എന്നാണ് വരുണ്‍ ധവാന്‍ പറഞ്ഞത്.
ഞാനുമായി വളരെ അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമേ താന്‍ കമ്മിറ്റഡ് ആണ് എന്ന കാര്യം അറിയാമായിരുന്നുള്ളൂ എന്ന് കീര്‍ത്തി സുരേഷ് പറയുന്നു. അറ്റ്ലിയ്ക്കും ഭാര്യ പ്രിയയ്ക്കും നേരത്തെ അറിയാമായിരുന്നു. കണ്ടുമുട്ടി, പരിചയപ്പെട്ടതിന് ശേഷം അക്കാര്യം വരുണ്‍ ധവാനും അറിയാം എന്നാണ് കീര്‍ത്തി പറഞ്ഞത്.
ബേബി ജോണില്‍ വരുണ്‍ ധവാന്റെ ഭാര്യയായിട്ടാണ് കീര്‍ത്തി സുരേഷ് അഭിനയിച്ചത്. താന്‍ എങ്ങനെയുള്ള ഭാര്യയായിരിക്കും എന്ന കാര്യത്തില്‍ കീര്‍ത്തിയ്ക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു. ബേബി ജോണിനെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഭാര്യയാണ് കീര്‍ത്തി - വരുണ്‍ ധവാന്‍ പറഞ്ഞു.
അതേസമയം ബേബി ജോണ്‍ ഷൂട്ടിനിടെയാണ് കാമുകന്‍ ആന്റണി തട്ടിലിനെ വിവാഹം ചെയ്യാന്‍ കീര്‍ത്തി തീരുമാനിച്ചതെന്നും മുംബൈയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഒരുപാട് ഹീറോകള്‍ കീര്‍ത്തിയെക്കുറിച്ച് ചോദിച്ച് തനിക്ക് മെസേജ് ചെയ്യുമായിരുന്നെന്നും നടന്‍ വെളിപ്പെടുത്തി.
എന്നാല്‍ ഇതാ അവളുടെ നമ്പര്‍ എന്ന് പറയാന്‍ എനിക്കാവില്ലായിരുന്നെന്നും കീര്‍ത്തിയുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നെന്നും വരുണ്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു.
ആന്റണി തട്ടിലുമായുള്ള പ്രണയം സ്വകാര്യമായി സൂക്ഷിച്ചതിനെക്കുറിച്ച് കീര്‍ത്തി സുരേഷും സംസാരിച്ചു. ഞാനുമായി ഏറെ അടുപ്പമുള്ളവര്‍ക്ക് അറിയാമായിരുന്നു. അറ്റ്വലിക്കും ഭാര്യക്കും അറിയാമായിരുന്നു.
കീര്‍ത്തി പ്രണയത്തിലാണെന്ന് പല തവണഗോസിപ്പുകള്‍ വന്നെങ്കിലും അന്നൊന്നും ആന്റണി തട്ടിലിന്റെ പേര് വന്നിരുന്നില്ല. 32ാം വയസിലാണ് കീര്‍ത്തി സുരേഷ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. കരിയറില്‍ കീര്‍ത്തി തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാള സിനിമാ രം?ഗത്ത് കീര്‍ത്തി സജീവമല്ല.