Latest News

ജോജുജോര്‍ജ് നായകനായി അഭിനയിക്കുന്ന ഷാജി കൈലാസിന്റെ  വരവ് ഫുള്‍ പായ്ക്കപ്പ്

Malayalilife
ജോജുജോര്‍ജ് നായകനായി അഭിനയിക്കുന്ന ഷാജി കൈലാസിന്റെ  വരവ് ഫുള്‍ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫുള്‍ പായ്ക്കപ്പായി. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഴുപതു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ്  പൂര്‍ത്തിയായിരി ക്കുന്നത്..കോ പ്രൊഡ്യൂസര്‍ - ജോമി ജോസഫ് പുളിങ്കുന്ന്.

മലയോരമേഖലയുടെ പശ്ചാത്തലത്തില്‍ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റര്‍ മാരുടേയും, അവര്‍ക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റേയും കഥയാണ് ആക് ഷന്‍ ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്നത്.മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, മുണ്ടക്കയം, പാലാ കോട്ടയം, തേനി, എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. 

ജോജുജോര്‍ജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ വലിയ താരനിര തന്നെ അണി നിരക്കുന്നു. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, വിന്‍സി അലോഷ്യസ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോള്‍, ബിജു പപ്പന്‍, സാനിയ ഇയ്യപ്പന്‍, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകന്‍,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, ചാലി പാലാ,രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന താരങ്ങളാണ്.ഇവര്‍ക്കൊപ്പം മുന്‍നായിക സുകന്യയും സുപ്രധാനമായ വേഷത്തില്‍ അഭിനയിക്കുന്നു.

ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ. സാജനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - എസ്. ശരവണന്‍.
എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്
കലാസംവിധാനം 
സാബു റാം .
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈന്‍- സമീരസനിഷ്.
സ്റ്റില്‍സ് - ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടര്‍-സ്യമന്തക്
പ്രദീപ്.
പ്രൊഡക്ഷന്‍ മാനേജേര്‍സ് - ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍ 
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് മംഗലത്ത്.

വാഴൂര്‍ജോസ്.

Read more topics: # വരവ്
varavu shaji kailas action

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES