ഖുശ്ബു ശരീരഭാരം കുറച്ച് വമ്പന്‍ മേക്ക് ഓവറുമായി എത്തിയത് അടുത്തിടെയാണ്. ഇപ്പോളിതാ തമിഴകത്തിന്റെ യുവനായിക വരലക്ഷ്മി ശരത്കുമാറാണ് തന്റെ പുതിയ മേക്ക് ഓവര്‍ ചിത്രം പങ്ക് വച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ശരീരഭാരം കുറച്ച് അതീവ സുന്ദരിയായിട്ടുള്ള വരലക്ഷ്മിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. നാലു മാസത്തെ കഠിനാധ്വാനത്തിലൂടെ താനിത് നേടിയെടുത്തതെന്നും താരം കുറിച്ചിട്ടുണ്ട്.
ഈ പോരാട്ടം യഥാര്‍ഥമായിരുന്നു. വെല്ലുവിളികളും അങ്ങനെ തന്നെ. പക്ഷേ എന്താണോ നിങ്ങള്‍ക്ക് വേണ്ടത്, അതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും ആവില്ല. നിങ്ങള്‍ ആരാണ് എന്നത് മറ്റുള്ളവരല്ല പറയേണ്ടത്. നിങ്ങള്‍ എന്താണ് ആവേണ്ടത് എന്നും. സ്വയം വെല്ലുവിളിക്കുക. സ്വന്തം എതിരാളി ആവുക. സ്വന്തമായി സാധിച്ചെടുക്കാവുന്ന കാര്യങ്ങള്‍ അപ്പോള്‍ അമ്പരപ്പിക്കും. നാല് മാസത്തെ കഠിനാധ്വാനത്തിന്റെ തെളിവായി ഈ ചിത്രങ്ങളാണ് എനിക്ക് കാണിക്കാനുള്ളത്.
നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നത് എന്താണോ അത് ചെയ്യുക. മറ്റുള്ളവരുടെ സന്തോഷത്തിനായി കാര്യങ്ങള്‍ ചെയ്യാതിരിക്കുക. നിങ്ങള്‍ എന്ത് കഴിയുമെന്നും എന്തൊക്കെ കഴിയില്ലെന്നും മറ്റുള്ളവരല്ല പറയേണ്ടത്. ആത്മവിശ്വാസമാണ് നിങ്ങളുടെ ഒരേയൊരു ആയുധം. സ്വയം വിശ്വസിക്കുക.- വരലക്ഷ്മി കുറിച്ചു.
മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തന്റേതായി സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് വരലക്ഷ്മി ശരത്കുമാര്‍..തമിഴ്,തെലുങ്ക്,കന്നട,മലയാളം ഭാഷകളില്‍ ഇതിനകം ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ചു.നടന്‍ ശരത് കുമാറിന്റെ മകള്‍ എന്ന ലേബലിലാണ് വരലക്ഷ്മി സിനിമയിലേക്ക് കടന്നു വരുന്നത്. എന്നാല്‍ പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസു കവരുകയായിരുന്നു.
മമ്മൂട്ടി നായകനായ കസബയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. നെഗറ്റീവ് ഷെയ്ഡിലുള്ള ഈ കഥാപാത്രം മികച്ച അഭിപ്രായം നേടിയിരുന്നു. തുടര്‍ന്ന് കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പൊയ്ക്കാല്‍ കുതിരൈ അടക്കം മൂന്ന് ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്.