Latest News

നാല് ഭാഷകളിലായി പുതുമുഖങ്ങളുടെ പാൻ ഇന്ത്യൻ ചിത്രം 'വരാഹം' ! പൂജയും ഫസ്റ്റ്ലുക്ക് ലോഞ്ചും നടന്നു

Malayalilife
നാല് ഭാഷകളിലായി പുതുമുഖങ്ങളുടെ പാൻ ഇന്ത്യൻ ചിത്രം 'വരാഹം' ! പൂജയും ഫസ്റ്റ്ലുക്ക് ലോഞ്ചും നടന്നു

പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, പൂജ പ്രദീപ്, അതുൽ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശിവ കാർത്തിക് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന സിനിമയാണ് 'വരാഹം'.

ചിത്രത്തിന്റെ പൂജ കൊച്ചിയിൽ വെച്ച് നടന്നു. പാറയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് കുഞ്ഞി അബ്ദുള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും വിനീഷിന്റെതാണ്.

ഷോബി തിലകനും ബിഗ് ബോസ് താരം കിടിലൻ ഫിറോസും സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മുഹമ്മദ് ഷെനിൻ, ശ്രീജിത് രവി, ​ഗീതി സംഗീത, വൈഷ്ണവി കല്ല്യാണി, കാർത്തിക കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ. നവനീത് ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അനന്തു വിജയും, സം​ഗീതം ദേവിഷ് ദേവും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: രാജൻ ചെറുവാറ്റൂർ, വസ്ത്രാലങ്കാരം: സിന്ദു കാർത്തിക, മേയ്ക്കപ്പ്: സുദി സുരേദ്രൻ, പ്രൊജക്ട് ഡിസൈനർ: ജിനു വി. നാഥ്, പ്രൊഡക്ഷൻ മാനേജർ:  ദീപു എസ്. പി, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ശബരി വാര്യർ, അരുൺ കുരിയാത്തി, ഡിസൈൻ: പ്രജിൻ ഡിസൈൻ& അനുമോദ് നാരായണൻ.

Read more topics: # വരാഹം
varaham first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES